വിഷയം: ഇഹ്റാമിൽ തടയപ്പെട്ടാൽ
ഒരാൾ ഹജ്ജിന് അല്ലെങ്കിൽ ഉംറക്ക് ഇഹ്‌റാം ചെയ്‌തു . അനുമതി പത്രം ഇല്ലാത്തതിനാൽ വഴിയിൽ വെച്ചു നിയമപാലകർ തടഞ്ഞു തിരിച്ചയച്ചു . കർമ്മങ്ങൾ പൂർത്തിയാക്കാൻ സാധിച്ചില്ല . ഈ അവസ്ഥയിൽ എന്താണ് പരിഹാരം?
ചോദ്യകർത്താവ്
Salim kuzhimanna
May 31, 2024
CODE :Haj13633
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
ഹജ്ജിനോ ഉംറക്കോ ഇഹ്റാം കെട്ടി പുറപ്പെടുകയും വഴി മധ്യേ തടഞ്ഞ് തിരിച്ചയക്കുകയും ചെയ്താൽ തടയപ്പെട്ട സ്ഥലത്ത് വെച്ച് ഉംറ/ഹജ്ജിൽ നിന്ന് തഹല്ലുലാകുന്നു (വിരമിക്കുന്നു) എന്ന നിയ്യത്തോടെ ഉള്ഹിയ്യതിന്‍റെ നിബന്ധനകൾ ഒത്ത ഒരു മൃഗത്തെ അറുത്ത് മംസാം വിതരണം ചെയ്യുകയും പിന്നീട് തഹല്ലുലിന്‍റെ നിയ്യത്തോടെ തന്നെ മുടി നീക്കകയുമാണ് വേണ്ടത്. അതോടെ ഉംറയുടെ/ഹജ്ജിന്‍റെ ഇഹറാമിൽ നിന്ന് ഒഴിവാകുകയും ഇഹറാം കൊണ്ട് നിഷിദ്ധമായ കാര്യങ്ങൾ എല്ലാം അനുവദനീയമാവുകയും ചെയ്യും.
ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ