ഫര്‍ളായ ഉംറയും സുന്നത്തായ ഉംറയും വിശദീകരിക്കാമോ?
ചോദ്യകർത്താവ്
ANU
Feb 12, 2019
CODE :Oth9146
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ജീവീതത്തിൽ ഒരു ഉംറ മാത്രമേ നിർവ്വിഹക്കൽ ഫർള് ഉള്ളൂ. അതാണ് ഫർളായ ഉംറ, അത് പോലെ ആരെങ്കിലും ഉറ ചെയ്യാൻ നേർച്ചയാക്കിയാൽ ആ ഉംറയും നിർവ്വഹിക്കൽ നിർബ്ബന്ധമാണ്. അല്ലാത്ത ഉംറകളെല്ലാം നിർവ്വഹിക്കൽ സുന്നത്താണ്. അവയക്കാണ് സുന്നത്തായ ഉംറ എന്ന് പറയുന്നത്. ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം; സുന്നത്തായ ഉംറയിൽ പ്രവേശിച്ചു കഴിഞ്ഞാൽ സുന്നത്ത് നിസ്കാരം പോലെയോ സുന്നത്ത് നോമ്പ് പോലെയോ മുറിക്കാൻ പാടില്ല. അഥവാ സുന്നത്തായ ഉംറ നിർവ്വഹിക്കൽ സുന്നത്താണെങ്കിലും തുടങ്ങിക്കഴിഞ്ഞാൽ പൂർത്തിയാക്കൽ നിർബ്ബന്ധമാണ് എന്നതാണ്. (തുഹ്ഫ)
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൌഫീഖ് ചെയ്യട്ടേ.