ഒരാള്‍ക്ക് ഉംറ എങ്ങനെയാണ് നിര്‍ബന്ധമാകുന്നത്.? ശാരീരികമായും മാനസികമായും ഒരാള്‍ക്ക് കഴിവുണ്ട്.സാമ്പത്തികമായി കഴിവില്ല. പക്ഷെ കടം വാങ്ങിയാല്‍ വീട്ടാന്‍ ഉള്ള കഴിവുണ്ട്. അയാള്‍ക്ക് നിർബന്ധ ഉംറക്ക് പോകാന്‍ പറ്റുമോ?
ചോദ്യകർത്താവ്
ANU
Feb 13, 2019
CODE :Oth9151
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
കടം കിട്ടുമെങ്കില്‍ അത് വാങ്ങി ഹജ്ജോ ഉംറയോ ചെയ്യുന്നതിന് വിരോധമില്ല. നിര്‍ബ്ബന്ധമായ ഹജ്ജും ഉംറയും വീടുകയും ചെയ്യും. എന്നാല്‍ നിലവില്‍ അത് നിർവ്വഹിക്കാൻ സ്വന്തമായി സാമ്പത്തിക സ്ഥിതിയില്ലെങ്കില്‍ അവ രണ്ടും നിര്‍വ്വഹിക്കല്‍ നിര്‍ബ്ബന്ധമാകില്ല. അഥവാ ചെയ്യാത്തതിന്റെ പേരില്‍ കുറ്റക്കാരാകില്ല. (തുഹ്ഫ).
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൌഫീഖ് ചെയ്യട്ടേ.