സുന്നത്തായ ഒരു ഉംറ കൊണ്ട് മരണപെട്ടുപോയ എത്രപേർക്ക് ഹദിയ ചെയ്യാൻ കഴിയും?പരിപൂർണ്ണയും ഉംറയുടെ കൂലി ഇവർക്ക് കിട്ടുമോ?
ചോദ്യകർത്താവ്
Veeran Kutty
Feb 26, 2019
CODE :Fiq9177
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ഏത് ഇബാദത്തും സ്വയം ചെയ്തിട്ട് അതിന്റെ പ്രതിഫലം ഇന്നയാൾക്കെന്ന് പ്രത്യേകമായോ അല്ലാതെ മൊത്തത്തിലോ ഹദിയ ചെയ്താൽ അയാളിലേക്ക്/ അവരിലേക്ക് അത് എത്തും., അഥവാ അവർക്ക് അതിന്റെ പ്രയോജനം ലഭിക്കും (ശർവ്വാനി). എന്നാൽ ഏതെങ്കിലും ഇബാദത്ത് ചെയ്തത് പോലെയുള്ള പ്രതിഫലം തന്നെ ലഭിക്കണമെങ്കിൽ അത് അയാൾക്ക് പകരമായി/ വേണ്ടി ഞാൻ ചെയ്യുന്നു എന്ന് കരുതി തന്നെ ചെയ്യണം (തുഹ്ഫ). ഇങ്ങനെ പകരമായി ചെയ്യൽ ഒരാളുടെ കാര്യത്തിൽ മാത്രമേ ശരിയാകുകയുള്ളൂ. ഒന്നിലധികം ആളുകൾക്ക് പകരമായി ഒരു ഇബാദത്ത് ചെയ്യൽ അനുദനീയമല്ല. ഉദാ. രണ്ട് വ്യക്തികൾക്ക് പകരമായി ഉംറ നിർവ്വഹിക്കുന്നുവെന്ന് നിയ്യത്ത് ചെയ്ത് ഉംറ നിർവ്വഹിച്ചാൽ അത് അവർക്ക് രണ്ടു പേർക്കും വേണ്ടിയായി പരിഗണിക്കപ്പെടുകയില്ല. മറിച്ച് ഈ ചെയ്ത ആൾക്ക് സുന്നത്തായ ഉംറയായി പരിഗണിക്കപ്പെടും. കാരണം രണ്ടാൾക്ക് പകരമായി ഹജ്ജിനോ ഉംറക്കോ ഇഹ്റാം ചെയ്യൽ അനുവദനീയമല്ല (ശറഹുൽ മുഹദ്ദബ്).
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൌഫീഖ് ചെയ്യട്ടേ...