ഹജ്ജിന് യാത്രയാക്കാൻ പോയപ്പോൾ പോകുന്നവർ വാഹനത്തിൽ കയറിയപ്പോൾ പുറത്തുനിന്ന് ഒരാൾ ഉച്ചത്തിൽ ബാങ്ക് കൊടുത്തു. യാഥാർത്ഥത്തിൽ ഇത് സുന്നത്തോ, കൂലികിട്ടുന്ന അമലാണോ ?എന്നറിയാൻ താല്പര്യമുണ്ട്.ദയവായി മറുപടി തരിക.

ചോദ്യകർത്താവ്

Veeran Kutty

Mar 6, 2019

CODE :Fiq9192

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ഹജജിനായാലും മറ്റ് ഏത് ഹലാലായ യാത്രക്കായാലും ഒരാൾ പോകുമ്പോൾ അവന്റെ പിന്നിൽ നിന്ന് ബാങ്ക് കൊടുക്കൽ സുന്നത്താണ് (തുഹ്ഫ). സുന്നത്ത് എന്നാൽ ചെയ്താൽ പ്രതിഫലം ലഭിക്കുന്നതും ഉപേക്ഷിച്ചാൽ ശിക്ഷയില്ലാത്തതുമായ കാര്യമാണ് (തുഹ്ഫ) 

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൌഫീഖ് ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter