ഞാൻ സൗദി അറേബ്യയിൽ ആണ് ജോലിചെയ്യുന്നത്. എൻറെ സംശയം ഇവിടെനിന്ന് ഹജ്ജിന് പോകുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്? സത്യത്തിൽ കർമ്മങ്ങൾ എല്ലാം മറന്നു പോയി. എനിക്കറിയേണ്ടത് ഹജ്ജിന്റെ തുടക്കം മുതൽ അവസാനം വരെ ഉള്ള കർമ്മങ്ങളാണ്. സുന്നത്തുകളും ഫര്ളുകളും ശര്തുകളും വിടാതെ പറഞ്ഞുതരുമല്ലോ. എല്ലാ കർമ്മങ്ങളും വിശദമായി പറഞ്ഞു തന്നാൽ വളരെ ഉപകാരമായിരുന്നു. മറ്റൊരു സംശയം എൻറെ ഉമ്മയും ഉപ്പയും നാട്ടിൽനിന്ന് ഹജ്ജിനു വരുന്നുണ്ട് അവർ ഗവർമെൻറ് കീഴിലാണ് വരുന്നത് അവരും ഈ കർമ്മങ്ങൾ തന്നെ ചെയ്താൽ മതിയാകുമോ? ഇവിടുന്ന് പോകുന്ന ഞാനും നാട്ടിൽനിന്ന് വരുന്ന അവരും തമ്മിൽ വല്ല വ്യത്യാസവുമുണ്ടോ? ഉണ്ടെങ്കിൽ അതും പറഞ്ഞു തരണേ... അല്ലാഹു നമ്മളെ സ്വീകരിക്കുമാറാകട്ടെ
ചോദ്യകർത്താവ്
abu shiyas
Mar 10, 2019
CODE :Fiq9198
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
നാട്ടില്‍ നിന്ന് ഹജ്ജിന് പോകുന്നവരും സൌദിയില്‍ നിന്ന് ഹജ്ജിന് പോകുന്നവരും ചെയ്യുന്ന കര്‍മ്മങ്ങളില്‍ വ്യത്യാസമുണ്ടാകാന്‍ പ്രധാനമായും സാധ്യതയുള്ളത് ഇഹ്റാം ചെയ്യുന്ന മീഖാത്തിന്റെ കാര്യത്തിലായിരിക്കും. ബാക്കിയെല്ലാ കാര്യങ്ങളും ഏകദേശം തുല്യമായിരിക്കും. വിശദമായി ഇക്കാര്യം മനസ്സിലാക്കാന്‍ ഇസ്ലാം ഓൺവെബ്ബിൽ തന്നെ പ്രസിദ്ധീകൃതമായ ഹജ്ജ് കര്‍മ്മങ്ങള്‍ ഒറ്റ നോട്ടത്തില്‍ എന്ന ആർട്ടിക്ക്ൾ ദയവായി വായിക്കുക.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൌഫീഖ് ചെയ്യട്ടേ.