കൊറോണ രോഗ ഭീതി മൂലം ഉംറക്ക് ഇഹ്റാം ചെയതു കരിപ്പൂരിൽ നിന്നും വിമാനത്തിൽ കയറിയ യാത്രക്കാരെ തിരിച്ചിറക്കി യാത്ര ക്യാൻസൽ ചെയ്ത വാർത്ത കണ്ടു. തങ്ങളുടേതായ കാരണം കൊണ്ടല്ലാതെ ഇങ്ങിനെ യാത്ര മുടങ്ങിയാൽ അവർ എങ്ങിനെയാണ് തഹല്ലുൽ ആവേണ്ടത്. പ്രായശ്ചിത്തം എന്താണ്

ചോദ്യകർത്താവ്

അബൂബക്ർ സി .കുഴിമണ്ണ ...

Feb 27, 2020

CODE :Fiq9621

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ. ഉംറക്ക് ഇഹ്‌റാം കെട്ടി യാത്ര പുറപ്പെട്ട ഒരാൾ വഴിയിൽ വെച്ച് തടയപ്പെട്ടാൽ, തടയപ്പെട്ട സ്ഥലത്ത് വെച്ച് ഉംറയിൽ നിന്ന് തഹല്ലുലാവുന്നു എന്ന നിയ്യത്തോടെ ഉളിഹിയത്തിന്റെ നിബന്ധനകൾ ഒത്ത ഒരു മൃഗത്തെ അറുത്ത് മാംസം വിതരണം ചെയ്യുകയും പിന്നീട് തഹല്ലുൽ ന്റെ നിയ്യത്തോടെ മുടി നീക്കുകയുമാണ്‌ വേണ്ടത്. അതോടെ ഉംറയുടെ ഇഹ്‌റാമിൽ നിന്ന് ഒഴിവാകുകയും ഇഹ്‌റാം കൊണ്ട് നിഷിദ്ധമായ കാര്യങ്ങൾ അനുവദനീയമാവുകയും ചെയ്തു (തുഹ്ഫ 5/350) കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter