ഞങ്ങള്‍ ഒരു പ്ലോട്ട് വാങ്ങി, വില്‍ക്കാനുള്ളതായതിനാല്‍ വാങ്ങിയ ഉടനെ സകാത് നല്‍കുകയും ചെയ്തു. ശേഷം വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ വീണ്ടും സകാത് നല്‍കേണ്ടതുണ്ടോ?

ചോദ്യകർത്താവ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. വര്‍ഷം പൂര്‍ത്തിയാവുമ്പോഴാണ് സകാത് നിര്‍ബന്ധമാവുന്നതും കച്ചവടചരക്കിന്‍റെ കണക്കെടുക്കേണ്ടതും. ചോദ്യത്തില്‍ പറഞ്ഞ ആദ്യം നല്‍കിയ സകാത് മുന്‍കൂട്ടി നല്‍കിയ സകാത് ആയി പരിഗണിക്കാം. അതനുസരിച്ച്, അന്ന് ആ സകാത് വാങ്ങിയവര്‍ വര്‍ഷം പൂര്‍ത്തിയാവുന്ന സമയത്ത് അത് വാങ്ങാന്‍ അവകാശികളാണെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. അതോടൊപ്പം, അന്ന് നല്‍കിയത് അന്നത്തെ മൂല്യത്തിനനുസരിച്ചുള്ള സകാത് ആവാനണല്ലോ സാധ്യത. കച്ചവടച്ചരക്കില്‍ വര്‍ഷം പൂര്‍ത്തിയാവുന്ന ദിവസത്തെ മൂല്യമാണ് പരിഗണിക്കേണ്ടത്. അതിനാല്‍, ആ ദിവസത്തില്‍ വീണ്ടും മൂല്യം കണക്കാക്കി, സകാതിന്‍റെ വിഹിതം നോക്കി, കൂടുതലാണെങ്കില്‍ ബാക്കി കൂടി നല്‍കേണ്ടതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter