കച്ചവട ലക്ഷ്യത്തോടെ വാങ്ങിയ ഭൂമി, അതിലൂടെ റോഡ് വരാനുണ്ടെന്ന പേര് ദോഷത്താല്‍ വില്‍ക്കാതെ 5 വര്‍ഷം കിടന്നു. പിന്നീട് അത് വിറ്റുപോയി. എങ്കില്‍ എങ്ങനെയാണ് സകാത് നല്‍കേണ്ടത്?

ചോദ്യകർത്താവ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. കച്ചവട ലക്ഷ്യത്തോടെ വാങ്ങിയ ഭൂമി കച്ചവട ചരക്കാണ്. അതിന് ഓരോ വര്‍ഷവും സകാത് നല്‍കേണ്ടതായിരുന്നു. വിറ്റ് പോവുന്നത് വരെ കാത്തിരിക്കാന്‍ ന്യായങ്ങളില്ല. അങ്ങനെ പിന്തിക്കല്‍ ഹറാമുമാണ്. ഓരോ വര്‍ഷവും പൂര്‍ത്തിയാവുമ്പോള്‍ അന്നത്തെ മൂല്യമനുസരിച്ച് വില കണക്കാക്കിയാണ് സകാത് നല്‍കേണ്ടത്. അങ്ങനെ നല്‍കാതെ വെച്ചിടത്ത്, ഇനി ചെയ്യാവുന്നത് ഇങ്ങനെയാണ്, ആകെ ലഭിച്ച ലാഭം അഞ്ച് വര്‍ഷത്തേക്കായി കണക്കാക്കുകയും അതില്‍നിന്ന് ഓരോ വര്‍ഷാന്ത്യത്തിലെയും പ്ലോട്ടിന്‍റെ മൂല്യം കണക്കാക്കാവുന്നതുമാണല്ലോ. അതനുസരിച്ച് ഓരോ വര്‍ഷത്തെയും സകാതും കണക്കാക്കി നല്‍കുകയാണ് വേണ്ടത്. ഉദാഹരണത്തിലൂടെ പറഞ്ഞാല്‍, പത്ത് ലക്ഷത്തിന് വാങ്ങിയ പ്ലോട്ട് അഞ്ച് വര്‍ഷം കഴിഞ്ഞ് പതിനഞ്ച് ലക്ഷത്തിന് വിറ്റാല്‍, ഓരോ വര്‍ഷവും അതിന്‍റെ മൂല്യം 1 ലക്ഷം വീതം വര്‍ദ്ദിച്ചു എന്ന് മനസ്സിലാക്കാം. അപ്പോള്‍ ആദ്യ വര്‍ഷം പൂര്‍ത്തിയാവുന്നതോടെ 11 ലക്ഷത്തിന് (10ലക്ഷം വാങ്ങിയ വില+1ലക്ഷം വര്‍ദ്ദിച്ചത്) അതിന്‍റെ രണ്ടര ശതമാനം സകാത് നല്‍കണം. രണ്ടാം വര്‍ഷത്തേക്ക് 12 ലക്ഷത്തിനും മൂന്നാം വര്‍ഷത്തേക്ക് 13 ലക്ഷത്തിനും നാലാം വര്‍ഷത്തേക്ക് 14 ലക്ഷത്തിനും അഞ്ചാം വര്‍ഷത്തേക്ക് 15 ലക്ഷത്തിനും സകാത് കണക്കാക്കി നല്‍കുകയാണ് ഇനിയുള്ള മാര്‍ഗ്ഗം. ഓരോ വര്‍ഷത്തേക്കും അതതു മൂല്യത്തിന്‍റെ രണ്ടര ശതമാനമാണ് നല്‍കേണ്ടത്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter