വിഷയം: സ്ഥിരതാമസക്കാരല്ലാത്ത സകാത്ത് അവകാശികൾ
നമ്മുടെ നാട്ടിലെ പള്ളിയിലും മറ്റും ജോലി ചെയ്യുന്നവർക്ക് സകാത്ത് നൽകാമോ? അവർ നമ്മുടെ നാട്ടിലെ സ്ഥിരതാമസക്കാർ അല്ലാത്തതിനാൽ സകാത് മറ്റൊരു നാട്ടിലേക്ക് നീക്കുന്ന വിധി ഇവിടെ വരുമോ?
ചോദ്യകർത്താവ്
ഇമ്ദാദ് കോഴിക്കോട്
May 23, 2021
CODE :Zak10088
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
സകാത്ത് ബന്ധപ്പെട്ട സ്വത്ത്/ശരീരം ഏത് നാട്ടിലാണോ ഉള്ളത് അവിടെയുള്ള അവകാശികള്‍ക്ക് സകാത്ത് നല്‍കണമെന്നതാണ് പ്രബലമായ അഭിപ്രായം. അതനുസരിച്ച് സകാത്ത് നല്‍കുന്ന സമയത്ത് നമ്മുടെ പ്രദേശത്തെ പരിധിക്കുള്ളിലുള്ള സ്ഥിരതാമസക്കാര്‍ക്കോ സ്ഥിരതാമസക്കാരല്ലാത്തവര്‍ക്കോ സകാത്ത് നല്‍കാം. എന്നാല്‍ നമ്മുടെ നാട്ടില്‍ വീടുകെട്ടി സ്ഥരിതാമസമാക്കിയവര്‍ക്ക് നല്‍കലാണ് ഉത്തമം (ഫത്ഹുല്‍മുഈന്‍, ഇആനതുത്വാലിബീന്‍-2:326).
നാട്ടില്‍ ജോലി ചെയ്യുന്ന ആളുകള്‍ക്ക് സകാത്ത് നല്കുമ്പോള്‍ നമ്മുടെ പ്രദേശത്ത് വെച്ചാണല്ലോ അവര്‍ക്കു നല്‍കുക. ആയതിനാല്‍ ഇവിടെ മറ്റൊരു നാട്ടിലേക്ക് സകാത്ത് നീക്കുന്ന വിധി വരുന്നില്ല.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.