വിഷയം: കടത്തിലെ സകാത്
കടം കൊടുക്കാനുള്ളതിന്‍റെ മേലിലും കിട്ടാനുള്ളതിന്‍റെ മേലിലുമുള്ള സകാതിന്‍റെ ഹുക്മുകൾ എന്തല്ലാമാണ് ?
ചോദ്യകർത്താവ്
Fahad
Mar 13, 2024
CODE :Zak13287
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
കൊടുക്കാനുള്ള കടം പെട്ടന്ന് കൊടുത്തു വീട്ടണം. കൊടുക്കാനുള്ളവ നിശ്ചിത തുകയോളമുണ്ടെങ്കിൽ (നിസ്വാബ്) അത് പിന്നെ കൊടക്കാം എന്ന് വിചാരിച്ച് മാറ്റി വെക്കുകയും വർഷം തികയുകയും ചെയ്താൽ അതിന് സകാത് ബാധകമാകുന്നതാണ്.
കിട്ടാനുള്ള കടത്തിനും സകാത് നിർബന്ധമാണ്. കടമായി കിട്ടാനുള്ള സംഖ്യ നിശ്ചിത തുകയോളമുണ്ടെങ്കിൽ (595 ഗ്രാം വെള്ളിയുടെ മൂല്യം ) കടം നൽകിട്ട് ഒരു വർഷം പൂർത്തിയാവുകയും ചെയ്താൽ പ്രസ്തുത സംഖ്യക്ക് സകാത് നൽകേണ്ടതുണ്ട്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ