മാതാപിതാക്കള്ക്ക് സകാത് കൊടുക്കാമോ?

ചോദ്യകർത്താവ്

nashath

May 15, 2017

CODE :Fin8543

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

മാതാപിതാക്കള്‍ക്ക് ആരുടേയും ഔദാര്യത്തിലല്ലാതെ അവരുടേ ചെലവിനു മതിയായത് ലഭിക്കുന്നുണ്ടെങ്കില്‍ ദാരിദ്ര്യം (ഫഖ്‍ര്‍, മസ്കനത്) എന്ന നിലക്ക് അവര്‍ സകാതിനനര്‍ഹരല്ല.  സ്വയം സമ്പാദനത്തിനു പ്രാപ്തരാണെങ്കിലും കിട്ടുന്നത് അവരുടെ ചെലവിനു തികയാതെ വരികയോ അല്ലെങ്കില്‍ നിര്‍ബന്ധമായും ചെലവു ചെയ്യേണ്ടവരില്‍ നിന്ന് ലഭിക്കുന്നത് മതിയാകാതെ വരികയോ ചെയ്താല്‍ അവര്‍ക്ക് ദാരിദ്ര്യം എന്ന നിലക്കു തന്നെ സകാത് നല്‍കാവുന്നതാണ്. അത് മക്കള്‍ക്കും നല്‍കാം. അതു പോലെ തന്നെ ദാരിദ്ര്യേതര കാരണങ്ങളുണ്ടെങ്കില്‍ (കടം, യാത്ര, സകാത് സംബന്ധമായ ജോലി, ധര്‍മ്മസമരം തുടങ്ങിയവ) ആ നിലക്കും സകാത് നല്‍കാവുന്നതാണ്.

أما من لم يكتف بالنفقة الواجبة له من زوج أو قريب فيعطيه المنفق وغيره حتى بالفقر ويجوز للمكفي بها الأخذ بغير المسكنة والفقر إن وجد فيه حتى ممن تلزمه نفقته  . (فتح المعين – 253، 254)ـ

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter