ശമ്പളമായി കിട്ടുന്ന പണത്തിന്റെ സകാത് എങ്ങിനെയാണ് കൊടുക്കേണ്ടത്.? കടമായിട്ട് കൊടുത്ത പണത്തിന് എപ്പോഴാണ് സകാത് കൊടുക്കേണ്ടത് .?
ചോദ്യകർത്താവ്
muhammed ashik
Jun 3, 2017
CODE :Fin8573
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ശമ്പളം എന്നതിന് പ്രത്യേകമായി സകാത് വരുന്നില്ല. അതില്‍നിന്ന് അയാള്‍ എന്ത് മിച്ചം വെക്കുന്നുവോ അതിനാണ് സകാത് ബാധകമാവുക. അത് 595 ഗ്രാം വെള്ളിയുടെ കണക്കെത്തി കുറവ് വരാതെ വര്‍ഷം പൂര്‍ത്തിയാവുമ്പോഴാണ് സകാത് നിര്‍ബന്ധമാവുക. രണ്ടര ശതമാനമാണ് നല്‍കേണ്ടത്. അഥവാ, ഉയര്‍ന്ന ശമ്പളക്കാരനാണെങ്കിലും അത്ര തന്നെ ചെലവായിപ്പോകുന്നുമുണ്ടെങ്കില്‍ അയാള്‍ക്ക് സകാത് വരില്ല, മറിച്ച് കുറഞ്ഞ ശമ്പളക്കാരനാണെങ്കിലും മാസാമാസം വല്ലതും കരുതിവെക്കുന്നുണ്ടെങ്കില്‍ അത് കണക്കെത്തി വര്‍ഷം തികയുമ്പോള്‍ സകാത് നിര്‍ബന്ധമാവുകയും ചെയ്യും. കറന്‍സിയുടെ സകാതില്‍ ഇത് വിശദമാക്കിയിട്ടുണ്ട്.
കിട്ടുമെന്നു പ്രതീക്ഷയുള്ള കടത്തിനു കൈയിലിരിക്കുന്ന മുതലിനെന്ന പോലെ സകാത് നല്കണം. സകാത് നല്‍കാന്‍ അര്‍ഹമാകുന്ന കണക്ക് ഒരാള്‍ക്കു കടം നല്‍കിയാല്‍ കടം നല്‍കി ഒരു വര്‍ഷം തികഞ്ഞിട്ടും സംഖ്യ തിരിച്ച് ലഭിച്ചില്ലെങ്കില്‍ അല്ലെങ്കില്‍ തിരിച്ച് ലഭിച്ച് അത് ചിലവാക്കാതെ സൂക്ഷിച്ച് വെച്ചിട്ടുണ്ടെങ്കില്‍ കടം നല്‍കിയത് മുതല്‍ ഒരു വര്‍ഷം തികയുന്ന ദിവസം രണ്ടര ശതമാനം സകാത് നല്‍കണം.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.