വിഷയം: ‍ സ്റ്റോക്കില്ലാത്ത കമ്പനിയുടെ സകാത്ത്

ഞാൻ അബുദാബിയിൽ ഒരു റിക്രൂട്ട്മെന്‍റ് കമ്പനിയിൽ അക്കൗണ്ടന്‍റ് ആയി ജോലി ചെയ്യുകയാണ്. ഈ കമ്പനി സർവീസ് സെക്ടർ ആയതു കൊണ്ട് ഞങ്ങൾക്ക് ബിസിനെസ്സിൽ സ്റ്റോക്ക് ഇല്ല. എന്ത് അടിസ്ഥാനത്തിൽ ആണ് ഞാൻ ഈ കമ്പനിയുടെ സകാത് കണക്കാക്കേണ്ടത് ?

ചോദ്യകർത്താവ്

Mohammed Irshad Parayi

May 28, 2020

CODE :Fiq9842

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

വര്‍ഷം തികയുമ്പോള്‍ ആകെ സ്റ്റോക്കുള്ള കച്ചവടച്ചരക്കിന് വിലകെട്ടിയാണ് കച്ചവടത്തിന്‍റെ സകാത്ത് കണക്കാക്കേണ്ടത്. താങ്കളുടെ കമ്പനിക്ക് ബിസിനസില്‍ സ്റ്റോക്ക് ഇല്ലാത്തതിനാല്‍ ഇവിടെ കച്ചവടത്തിന്‍റെ സകാത്ത് വരുന്നില്ല.

എന്നാല്‍, വരുമാനമായി ലഭിക്കുന്ന തുക, സകാത്ത് നിര്‍ബന്ധമാകനുള്ള നിസാബെത്തിയ  ശേഷം വര്‍ഷം തികഞ്ഞാല്‍ സാധാരണ പോലെ പണത്തിനുള്ള സകാത്ത് നല്‍കേണ്ടതാണ്. കമ്പനിയുടെ ലാഭമായോ മൂലധനമായോ ബാങ്കിലോ മറ്റോ  ഡെപ്പോസിറ്റ് തുകയുണ്ടെങ്കില്‍ അതിനുള്ള സകാത്ത് ഈ രീതിയില്‍ കണക്കുകൂട്ടേണ്ടതാണ്. കമ്പനിയുടെ ഉടമസ്ഥരുടെ പേരിലാണ് സകാത്ത് നിര്‍ബന്ധമാകുന്നതെന്നതിനാല്‍ ഉടമസ്തരുടെ എണ്ണവും വിഹിതവുമെല്ലാം അവരവരുടെ സകാത്തിന്‍റെ കണക്കിനെ ബാധിക്കുന്നതാണ്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter