വിഷയം: കമ്പനി നല്‍കുന്ന ബാങ്ക് ഗാരണ്ടി ഡെപ്പോസിറ്റിന് സകാത്ത്
യുഎഇയിൽ വിസ എടുക്കുന്നതിനും മറ്റും കമ്പനി കൊടുക്കുന്ന ബാങ്ക് ഗാരണ്ടി ഡെപോസിറ്റിനു ഒരു വര്‍ഷം തികയുമ്പോൾ സകാത് കൊടുക്കേണ്ടതുണ്ടോ ?
ചോദ്യകർത്താവ്
Mohammed Irshad Parayi
May 31, 2020
CODE :Fiq9846
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
മേല്‍പറയപ്പെട്ട തുക സകാത്ത് നല്‍കേണ്ട നിസാബ് തികഞ്ഞ തുകയാണെങ്കില്‍ വര്‍ഷം തികയുമ്പോള്‍ സകാത്ത് നിര്‍ബന്ധമാണ്. എന്നാല്‍ കമ്പനിയുടമ തന്‍റെ ഉത്തരവാദിത്തത്തിലാണ് ഇത് നിര്‍വഹിക്കുന്നതെങ്കില്‍ ഉദ്യോഗാര്‍ത്ഥിയുടെ അധികാരത്തില്‍ ഈ പണം വരാത്തതിനാല്‍ കമ്പനിയുടമയുടെ മേലില്‍ മാത്രമാണ് ഇവിടെ സകാത്ത് ബാധകമാകുന്നത്. മറിച്ച്, ഉദ്യോഗാര്‍ത്ഥിക്ക് കടം നല്‍കുന്ന രീതിയിലാണെങ്കില്‍ കടം വാങ്ങിയ തുക ഡെപ്പോസിറ്റായി ഒരു വര്‍ഷം തികഞ്ഞാല്‍ ഉദ്യോഗാര്‍ത്ഥിയും സകാത്ത് നല്‍കേണ്ടി വരുന്നതാണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.