മുടി കളര്‍ ചെയ്യാമോ?
ചോദ്യകർത്താവ്
അന്‍സല്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
നരച്ച മുടി മഞ്ഞ അല്ലെങ്കില്‍ ചുവപ്പ് നിറം കൊണ്ട് കളര്‍ ചെയ്യല്‍ സുന്നതാണെന്ന് പണ്ഡിതര്‍ വ്യക്തമാക്കിയിട്ടുണ്ട്. കറുപ്പ് നിറം നല്‍കല്‍ ഹറാമുമാണ്. കറുത്ത താടി വെളുപ്പിക്കുന്നത് കറാഹതാണെന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കിയതില്‍ നിന്ന് മുടിയുടെ വിധിയും അത് തന്നെയാണെന്ന് മനസ്സിലാക്കാം. കറുത്ത മുടിക്ക് മറ്റു ചായങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച് പ്രത്യേക വിധികളൊന്നും വന്നിട്ടില്ല. പക്ഷെ കറുത്ത മുടിക്ക് മറ്റു നിറം നല്‍കല്‍ വളരെ പ്രയാസകരമാണ്. അത് കൊണ്ട് തന്നെ അതില്‍ വെള്ളം ചേരാന്‍ സാധ്യത വളരെ കുറവാണ്. . വെള്ളം ചേരുന്നതിനെ തടയുന്ന രീതിയില്‍ തലമുടിയിലോ മീശയിലോ താടിയിലോ ചായം കൊടുത്താല്‍ (ഇന്ന് വിപണിയിലുള്ളത് അത്തരത്തിലുള്ളതാണെന്ന് പറയപ്പെടുന്നു) നിഷിദ്ധമായ ഒരു കാര്യം ചെയ്തു എന്നതിലുപരി ഒട്ടേറെ അപകടങ്ങള്‍ അതുമൂലം സംഭവിക്കുന്നു. അങ്ങനെ അനവധി നിഷിദ്ധകാര്യങ്ങള്‍ വന്നുചേരുന്നു:അവന്റെ വുളൂ, കുളി തുടങ്ങിയവയൊന്നും സാധുവാകുകയില്ല. കുളി നിര്‍ബന്ധമായവന്റെ ശുചീകരണം ശരിയാവാതെ വരുമ്പോള്‍ വലിയ അശുദ്ധി നിലനില്‍ക്കുന്നു. അതിനാല്‍, പള്ളിയില്‍ പ്രവേശിക്കല്‍ നിഷിദ്ധമാകുന്നു. പള്ളിയില്‍ ചെലവഴിച്ച അത്രയും സമയം നിഷിദ്ധം ചെയ്ത കുറ്റം ലഭിക്കുന്നു. ജുമുഅയോ ജമാഅത്തോ നിസ്‌കാരംപോലുമോ ലഭിക്കുന്നില്ല.കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ