ചലിക്കുന്ന ട്രെയിനില്‍ (ഖിബ്ലാക്ക് മുന്നിട്ടാണെങ്കിലും ) നിസ്കാരം ശരിയാകുമോ? ട്രെയ്നിന്‍റെ ഇളക്കം നിസ്കാരത്തിന്‍റെ സാധുതയെ ബാധിക്കുമോ?

ചോദ്യകർത്താവ്

നൌഫല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ. ട്രെയിനില്‍ യാത്ര ചെയ്യുന്നവന്‍ നിസ്കാര സമയമായാല്‍ അത് ഖളാ ആകുന്നതിന് മുമ്പ് യാത്ര അവസാനിക്കുമെങ്കില്‍ ഇറങ്ങുന്നത് വരെ കാത്തിരിക്കണം. ഖളാ ആകുന്നതിനു മുമ്പ് യാത്ര അവസാനിക്കുന്നില്ലെങ്കില്‍ ഏതെങ്കിലും സ്റ്റേഷനില്‍ വച്ച് നിസ്കാരം നിര്‍വഹിക്കാന്‍ അവസരം ലഭിക്കുമെങ്കില്‍ അവിടെ വച്ച് നിസ്കരിക്കണം. ഖളാ ആകുന്നതിനു മുമ്പ് എവിടെയും ഇറങ്ങാന്‍ യാതൊരു കാരണവശാലും സാധിച്ചില്ലെങ്കില്‍ ട്രെയിനില്‍ വെച്ച് തന്നെ നിസ്കരിക്കണം. സാധ്യമാകുന്നത്ര ഖിബലയിലേക്ക് തിരിഞ്ഞുനിസ്കരിക്കണം. നിന്ന് നിസ്കരിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇരുന്നു കൊണ്ടോ മറ്റു സാധ്യമാകുന്ന രൂപത്തിലോ നിര്‍വഹിക്കണം.  അള്ളാഹു ഓരോരുത്തരോടും സാധ്യമാകുന്നത് മാത്രമേ കല്പിക്കുകയുള്ളൂ. ഖളാ ആക്കാന്‍ ഒരിക്കലും പാടില്ല. നിസ്കാരം ഖളാ ആക്കല്‍ ഹറാം ആണ്. പിന്നീട് യാത്ര കഴിഞ്ഞാല്‍ ട്രെയിനില്‍ വച്ച് നിസ്കരിച്ച നിസ്കാരം മടക്കി നിസ്കരിക്കുകയും വേണം. മടക്കേണ്ടതില്ലെന്ന് അഭിപ്രായപ്പെടുന്ന പണ്ഡിതരും ഉണ്ട്. നന്മ കൊണ്ട് കല്‍പിക്കാനും തിന്മക്കെതിരെ ശബ്ദിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter