ആരാണ് ആദ്യമായി ജുമുഅ ഖുതുബ മാതൃ ഭാഷയിലാക്കിയത്?

ചോദ്യകർത്താവ്

മുഹമ്മദ് സാബിത്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ആദ്യമായി ജുമുഅ ഖുതുബ പരിഭാഷപ്പെടുത്തിയത് തുര്‍കിയിലെ കമാലിയ്യാ ഭരണത്തിലാണെന്നാണ് മനസ്സിലാകുന്നത്. ഇവ്വിഷയകമായി തഫ്സീറുല്‍ മനാര്‍ പറയുന്നത് ഏറെ ശ്രദ്ധേയമാണ്, നിസ്കാരവും ദിക്റുകളും ജുമുഅ, പെരുന്നാള്‍ ഖുതുബകളുമൊക്കെ ജനങ്ങളെല്ലാം ചെയ്ത് പോന്നത് അറബിയിലാണ്. ഇതിന് വിരുദ്ധമായി ഒറ്റപ്പെട്ട പ്രവര്‍ത്തനം നടത്തിയത് തുര്‍കിയിലെ കമാലിയ്യാ ഗവണ്‍മെന്റ് ആണ്. ഇസ്‌ലാമികാശയങ്ങളില്‍നിന്ന് പുറത്ത് കടക്കുന്നതിന്റെ ഭാഗമായി അവരാണ് ആദ്യമായി ഖതീബുമാരോട് തുര്‍കി ഭാഷയില്‍ ഖുതുബ നിര്‍വ്വഹിക്കാന്‍ ആവശ്യപ്പെട്ടത്. തുര്‍കി ഭാഷയിലുള്ള ഖുതുബ കേട്ട ജനങ്ങള്‍‍ അത് സ്വീകരിക്കാന്‍ വിസമ്മതിക്കുകുയം ഖതീബുമാര്‍ പരിഹാസ്യരാവുകയും ചെയ്തുവെന്ന് ചരിത്രത്തില്‍ കാണാം. അറബി ഭാഷക്ക്, അത് മനസ്സിലാകാത്തവരുടെപോലും ഹൃദയങ്ങളില്‍ അതിന്റേതായ സ്വാധീനവും പ്രതിഫലനവും ഉണ്ടെന്നതാണ് അതിന്റെ കാരണം. (തഫ്സീറുല്‍മനാര്‍) സത്യം മനസ്സിലാക്കാനും അത് ഉള്‍ക്കൊള്ളാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter