ജുമുഅ ഖുതുബക്ക് മുമ്പ് ചില പളളികളികളില്‍ മലയാളം പ്രസംഗം നടക്കാറുണ്ട്, ഇത് അനുവദനീയമാണോ?

ചോദ്യകർത്താവ്

മുഹമ്മദ് ശാമില്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ജുമുഅ നിസ്കാരത്തിന് മുമ്പുള്ള സമയത്ത് ഏറ്റവും ഉത്തമമായത് സൂറതുല്‍കഹ്ഫും സ്വലാതും ഓതലാണ്. ന്യായമായ കാരണങ്ങളില്ലാതെ അവക്ക് തടസ്സമാവുന്നതൊക്കെ ഉത്തമത്തിന് വിരുദ്ധമാണ്. എന്നാല്‍ ചില ആവശ്യസാഹചര്യങ്ങളില്‍ ആ സമയത്ത് ചില കാര്യങ്ങളൊക്കെ പറയേണ്ടിയും വരും. കേള്‍ക്കുന്നവര്‍ക്കും പ്രതിപാദിക്കുന്ന വിഷയത്തിനും പ്രാധാന്യത്തിനും സാഹചര്യത്തിനും അനുസരിച്ച് ഇതിന്റെ വിധിയില്‍ മാറ്റം വരുന്നതാണ്. ഇത് മുമ്പ് നാം വിശദമാക്കിയത് ഇവിടെ വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter