നല്ല ബിദ്അത് എന്നാല്‍ എന്ത്?

ചോദ്യകർത്താവ്

അബ്ദുല്‍ ഫത്താഹ് കോന്നി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഇമാം നവവി(റ) പറയുന്നു: ‘‘നബി(സ്വ)യുടെ കാലത്തില്ലാത്ത പുതിയ കാര്യങ്ങള്‍ സ്ഥാപിക്കുന്നതിനെ ബിദ്അത്ത് എന്നു വിളിക്കും. അത് ഹസനത്ത് (സ്വീകാര്യം), ഖബീഹത്ത് (ദോഷകരം) എന്നിങ്ങനെ രണ്ടെണ്ണമുണ്ട്. ഇസ്സുബ്നു അബ്ദിസ്സലാം (റ) പറയുന്നു: നബി (സ) ക്ക് ശേഷമുണ്ടായ കാര്യങ്ങള്‍ക്ക് ശരീഅതിന്റെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് നിര്‍ബന്ധം ഹറാം സുന്നത് കറാഹത് മുബാഹ് എന്നിങ്ങനെ അഞ്ച് വിധികള്‍ ബാധകമമാണ്. അറബിക് വ്യാകരണ ശാസ്ത്രം, ഉസൂലുല്‍ ഫിഖ്ഹ് പോലോത്ത ദീന്‍ സംരംക്ഷിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ ക്രോഡീകരിക്കുന്നത് നിര്‍ബന്ധമായും ചെയ്യേണ്ട ബിദ്അതിനു ഉദാഹരണമാണ്. ഖദ്രിയ്യ ജബരിയ്യ തുടങ്ങി വിഘടന പ്രവര്‍ത്തനങ്ങളും വാദങ്ങളും ഹറാമം അവയെ എതിര്‍ക്കല്‍ നിര്‍ബന്ധവുമായി ബിദ്അതുകളാണ്. മദ്രസ നിര്‍മ്മാണം സംഘടിത തറാവീഹ് പോലോത്തവ സുന്നതായ ബിദ്അതിന് ഉദാരണങ്ങളാണ്. പള്ളി മോഡിപിടിപ്പിക്കല്‍ പോലോത്തവ കറാഹതും സുബ്ഹിന് ശേഷം മുസാഫഹത് പോലോത്തവ ഹലാലുമായ ബിദ്അതുകള്‍ക്കുദാഹരണമാണ്. സിദ്ദീഖ് (റ)വിന്റെ കാലത്തെ ഖുര്‍ആന്‍ ക്രോഡീകരണം, ഉമര്‍(റ)വിന്റെ കാലത്തെ സംഘടിത തറാവീഹ്, ഉസ്മാന്‍ (റ)വിന്റെ കാലത്തെ ജുമുഅയുടെ രണ്ടാം ബാങ്ക്, അലി(റ)വിന്റെ കാലത്തെ അറബി വ്യാകരണത്തിന്റെ ആവിര്‍ഭാവം, ഉമര്‍ ബിന്‍ അബ്ദില്‍ അസീസ് (റ)വിന്റെ കാലത്തെ ഹദീസ് ക്രോഡീകരണം തുടങ്ങിയവയൊക്കെ ബിദ്അത് ഹസനകള്‍ക്കുദാഹരണങ്ങള്‍ തന്നെ. ഇങ്ങനെ ഹസനതും ഖബീഹതുമായ ബിദ്അതുകളുണ്ടെന്ന് ഇമാം ശാഫിഈ (റ) ഉദ്ധരിച്ച് കൊണ്ട് ബൈഹഖി (റ) വും ഉദ്ധരിക്കുന്നുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter