ഗര്‍ഭ കാലത്ത് പ്ലേറ്റില്‍ ഉറക്ക് എഴുതി കുടികുന്നതിന് ഹദീസ് വല്ല അടിസ്ഥാനം ഉണ്ടോ ?

ചോദ്യകർത്താവ്

മുബാറക്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. പ്രസവം പ്രയാസകരമായാല്‍‍ بسم الله الرحمن الرحيم لا إله إلا الله الحليم الكريم سبحان الله رب السموات ورب الارض ورب العرش العظيم كأنهم يوم يرونها لم يلبثوا إلا عشية أو ضحاها كأنهم يوم يرون ما يوعدون لم يلبثوا إلا ساعة من نهار بلاغ فهل يهلك إلا القوم الفاسقون എന്ന ദിക്റ് പ്ലേറ്റില്‍ എഴുതി കഴുകി കുടിച്ച് കൊള്ളട്ടെ എന്ന് ഇബ്നു അബ്ബാസ് (റ) ല്‍ നിന്ന് സഅ്ലബി ഉദ്ധരിച്ചതായി കാണാം. മാത്രമല്ല പ്രവാചകര്‍ (സ)യോട് ജാഹിലിയ്യാ കാലത്ത് നടത്തിയിരുന്ന ചില ചികില്‍സാരീതികളെയും മന്ത്രങ്ങളെയും കുറിച്ച് ചോദിക്കപ്പട്ടപ്പോള്‍ അത് എന്താണെന്ന് അന്വേഷിക്കുകയും ശിര്‍ക് വരാത്തിടത്തോളം അവ അനുവദനീയമാണെന്നും പറഞ്ഞതായി ഇമാം മുസ്ലിം നിവേദനം ചെയ്യുന്ന ഹദീസില്‍ കാണാം. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഖുര്‍ആന്‍ പിഞ്ഞാണത്തില്‍ എഴുതി കുടിക്കാമെന്ന് പണ്ഡിതര്‍ സമര്‍ത്ഥിക്കുന്നുണ്ട്. മുന്‍ഗാല പണ്ഡിതരില്‍ പലരും പല അസുഖങ്ങള്‍ക്കും അങ്ങനെ ചെയ്തിരുന്നുവെന്നും അത് അനുവദനീയമാണെന്നും ഇബ്നുല്‍ഖയ്യിം സാദുല്‍മആദ് എന്ന ഗ്രന്ഥത്തില്‍ ഉദ്ധരിക്കുന്നുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter