അസ്ഹാബുല്‍ കഹ്ഫിന്റെ പേരുകള്‍ എഴുതി ശരീരത്തില്‍ കെട്ടല്‍ അനുവദിനീയമാണൊ?

ചോദ്യകർത്താവ്

അബ്ദുല്‍ ഫത്താഹ് കോന്നി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. എഴുതി ശരീരത്തില്‍ കെട്ടുകയെന്നാല്‍ ഏലസ്സായി ഉപയോഗിക്കലാണല്ലോ. അതിലെ വചനങ്ങളും ഉള്ളടക്കവും നോക്കിയാണ് ഏലസ്സ് നിഷിദ്ധമാണോ അനുവദനീയമാണോ എന്ന് തീരുമാനിക്കേണ്ടത്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ മാന്ത്രികചികില്‍സ എന്ന ലേഖനത്തില്‍ വിശദമാക്കിയിട്ടുണ്ട്. അസ്ഹാബുല്‍ കഹ്ഫിന്റെ പേരുകള്‍ എഴുതി ഉപയോഗിച്ചാല്‍ അത് കാരണത്താല്‍ പല നേട്ടങ്ങളും ഉണ്ടാവുമെന്ന് തഫ്‌സീര്‍ റൂഹുല്‍ ബയാനില്‍ പറയുന്നുണ്ട്. ചുരുക്ക രൂപം താഴെ നൈസാബൂരി പറഞ്ഞിരിക്കുന്നു. അ പേരുകള്‍ ആവശ്യങ്ങള്‍ തേടുന്നതിനും, രക്ഷ നേടുന്നതിനും, തീ അണക്കുന്നതിനും, കുട്ടികളുടെ കരച്ചില്‍ ശമനത്തിനും, കൃഷി അഭിവൃദ്ധിക്കും, സുഖ പ്രസവത്തിനും, സമ്പത്ത് സംരക്ഷിക്കപ്പെടുന്നതിനും നല്ലതാണ്. (തഫ്‌സീറു റൂഹുല്‍ ബയാന്‍) തീ പിടുത്തമുണ്ടായാല്‍ അസ്വ്ഹാബുല്‍ കഹ്ഫിന്റെ ഈ പേരുകള്‍ ഒരു തുണിക്കഷ്ണത്തില്‍ എഴുതി തീയുടെ മധ്യത്തിലേക്ക് എറിയുക. കുട്ടികളുടെ കരച്ചിലിനാണെങ്കില്‍ ഈ പറയപ്പെട്ട പേരുകള്‍ എഴുതിയ കഷ്ണം തൊട്ടിലില്‍ കുട്ടിയുടെ തലക്ക് കീഴെയായി വെക്കുക. കൃഷി അഭിവൃദ്ധിക്ക് മേല്‍ പറയപ്പെട്ട പേരുകള്‍ എഴുതിയ കടലാസ് കൃഷിയിടത്തിന്‍റെ മധ്യത്തില്‍ ഒരു മരക്കൊള്ളിയില്‍ നാട്ടുക. (തഫ്‌സീറു റൂഹുല്‍ ബയാന്‍). ബന്ധപ്പെട്ട കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഇവിടെ നോക്കുക. കൂടുതലറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തൌഫീഖ് നല്‍കട്ടെ  

ASK YOUR QUESTION

Voting Poll

Get Newsletter