വിഷയം: 50 വക്ത് നമസ്കാരം
മിഅ്റാജിന്‍റെ രാത്രിയില്‍ നിസ്കാരം നിര്‍ബന്ധമാക്കപ്പെട്ടപ്പോള്‍ ആദ്യം 50 റക്അത് ആയിരുന്നുവെന്നും പിന്നീട് 5 ആക്കി ചുരുക്കിയതാണെന്നും പറയുന്ന സംഭവം കളവാണെന്നാണ് താഴെയുള്ള ലിങ്കില്‍ പറയുന്നത്. എന്താണ് സത്യാവസ്ഥ? വിശദീകരിച്ചാൽനന്നായിരുന്നു. https://youtu.be/QK6r40q1mf0
ചോദ്യകർത്താവ്
Abdurrasheed Hydru
Dec 16, 2020
CODE :Aqe10023
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
മേല്‍സംഭവം സ്വഹീഹുല്‍ബുഖാരി, സ്വഹീഹ് മുസ്ലിം അടക്കമുള്ള ഹദീസ് ഗ്രന്ഥങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവമാണ്.
നബി(സ്വ) പറഞ്ഞു: ഇസ്റാഇന്‍റ രാത്രിയില്‍ എന്‍റെ ഉമ്മത്തിന് അല്ലാഹു 50 നിസ്കാരം നിര്‍ബന്ധമാക്കി. അങ്ങനെ ഞാന്‍ അല്ലാഹുവിന്‍റെ അടുത്ത് പലതവണ മടങ്ങിചെന്ന് ലഘുകരിക്കാനാവശ്യപ്പെടുകയും ദിനേന 5 വഖ്ത് നിസ്കാരമായി ചുരുക്കുകയും ചെയ്തു (ബുഖാരി, മുസ്ലിം).
മുസ്ലിം ലോകം സംശയലേശമന്യേ സ്വീകരിക്കുന്ന ഹദീസ് പണ്ഡതന്മാരും മഹാത്മാക്കളുമെല്ലാം വിശദീകരിച്ച ഈ സംഭവം തന്‍റെ അല്‍പയുക്തിക്ക് യോചിക്കാത്തതുകൊണ്ട്മാത്രം തെറ്റാണെന്ന് സമര്‍ത്ഥിക്കുന്ന വിഡ്ഢികളോട് നമുക്ക് സഹതപിക്കുകയല്ലാതെ മാര്‍ഗമില്ല.
അമ്പത് നിസ്കാരം ഫര്‍ളായാല്‍ മനുഷ്യന്‍ എങ്ങനെ നിസ്കരിക്കും, അല്ലാഹുവിനും മുഹമ്മദ് നബി(സ്വ)ക്കും ഉമ്മതിനോട് തോന്നാത്ത കരുണ മൂസാ നബി(അ)ക്ക് തോന്നുമോ, 50 നിസ്കാരം ഉണ്ടായാല്‍ ഒരു നിസ്കാരം കൊണ്ട് തന്നെ മറ്റൊരു നിസ്കാരം ഖളാ ആകില്ലേ, തുടങ്ങിയ അല്‍പത്തരം നിറഞ്ഞ മൌഢ്യമായ ചോദ്യങ്ങള്‍ മറുപടി അര്‍ഹിക്കാത്തതാണ്. ഖദ്റിലും ഖളാഇലും വിശ്വസിക്കുന്ന അല്ലാഹുവിന്‍റെ സ്വിഫാതുകളെ കുറിച്ച് അറിയുന്ന ഒരു വിശ്വാസിക്കും മേല്‍സംശയങ്ങള്‍ ഉണ്ടാകാന്‍ വഴിയില്ല.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.