കാസർകോട് ഒരു മയ്യത്ത് വർഷങ്ങൾക്ക് ശേഷം തുറന്നുനോക്കിയപ്പോൾ മറവ് ചെയ്തത് പോലെ കാണപ്പെട്ടത് വാർത്തയാവുകയും സോഷ്യൽ മീഡിയയിലൂടെ ഒക്കെ വല്ലാതെ പ്രചരിക്കുകയും ചെയ്തിരുന്നു. മറവു ചെയ്ത മയ്യത്ത് വര്ഷങ്ങള്ക്കു ശേഷവും ഒരു കേടുപാടും കൂടാതെ നിൽക്കുന്നത് ഇസ്‌ലാമിക പ്രമാണങ്ങളുടെ അടിസ്ഥനത്തിൽ നാം എങ്ങിനെയാണ് നോക്കിക്കാണേണ്ടത്? പുത്തൻ വാദികളുടെ എതിർപ്പിന് വല്ല അടിസ്ഥാനവും ഉണ്ടോ?
ചോദ്യകർത്താവ്
Mishal
Jan 27, 2019
CODE :Aqe9090
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ)യുടേയും കുടുംബത്തിന്റേയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
നബി (സ്വ)അരുൾ ചെയ്തു.:തീർച്ചയായും പ്രാവചന്മാരുടെ ശരീരം അല്ലാഹു മണ്ണിന് നിഷിദ്ധമാക്കിയിരിക്കുന്നു (അബൂദാവൂദ്). ഹംസാ (റ) വിന്റെ ഖബ്ർ മുആവിയ (റ) പുറത്തെടുത്തപ്പോൾ അത് ദ്രവിച്ചിരുന്നില്ല, ത്വൽഹ (റ)ന്റേയും അംറു ബ്നുൽ ജമൂഹ് (റ)ന്റേയും ശരീരങ്ങളും അപ്രകാരമായിരുന്നു (അൽ മത്വാമിഹ്, ഫൈളുൽ ഖദീർ), അമ്പിയാക്കളുടേയും ഔലിയാക്കളുടേയും ശുഹദാക്കളുടേയും ശരീരം മണ്ണ് തിന്നുകയില്ല. അവരുടെ ശരീരം മണ്ണ് തിന്നൽ അല്ലാഹു നിഷിദ്ധമാക്കിയിരിക്കുകന്നു (തഫ്സീർ ഖുർത്വുബി, അത്തദ്കിറഃ). സ്വിദ്ദീഖീങ്ങളുടേയും അറിവ് അനുസരിച്ച് പ്രവർത്തിക്കുന്ന പണ്ഡിതന്മാരുടേയും അല്ലാഹുവിന്റെ കൂലി പ്രതീക്ഷിച്ച് ബാങ്ക് കൊടുക്കുന്നവന്റേയും വിശുദ്ധ ഖുർആൻ മനഃപാഠമാക്കിയവന്റേയും ശരീരം മണ്ണ് തിന്നുകയില്ല (ഫൈളുൽ ഖദീർ, തഫ്സീർ ആലൂസീ, ശറഹുൽ മുവത്വഅ്). വഹാബികളുടെ നേതാവായ ശൈഖ് ഇബ്നു ഉഥൈമീൻ പറയുന്നു: ശുഹദാക്കളുടേയും സ്വിദ്ദീഖീങ്ങളുടേയും സ്വാലിഹീങ്ങളുടേയും ശരീരത്തെ അല്ലാഹു ബഹുമാനിച്ചത് കാരണം ചിലപ്പോൾ അവയെ മണ്ണ് തിന്നുകയില്ല (ലിഖാആത്തുൽ ബാബിൽ മഫ്തൂഹ്).
ചുരുക്കിപ്പറഞ്ഞാൽ അല്ലാഹു ഇഷ്ടപ്പെടുന്ന ആളുകളുടെ ശരീരത്തോടുള്ള ബഹുമാനാർത്ഥം അവയെ മണ്ണ് തിന്നാതെ അവൻ സംരക്ഷിക്കും. അത് പല തവണ പല കാലങ്ങിളിലായി മുസ്ലിം സമൂഹം കണ്ടതാണ്, ഇപ്പോഴും കണ്ടു, ഇനിയും കാണാം.
പിന്നെ, ഈ പുത്തൻവാദികളുടെ കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ല. അവർ അവരുടെ ഇമാമായി കാണുന്ന ആളാണ് ശൈഖ് ഇബ്ൻ ഉഥൈമീൻ. എല്ലാ ഇമാമീങ്ങളേക്കാളും അവർ ഇദ്ദേഹത്തിന്റെ ഫത്വക്ക് പ്രാധാന്യം കൊടുത്തു കാണാറുണ്ട്. അദ്ദേഹം ഇക്കാര്യം സ്ഥിരപ്പെടുത്തിക്കൊണ്ട് ഫത് വ കൊടുത്തത് നേരത്തേ പറഞ്ഞുവല്ലോ. അഥവാ അൽപമെങ്കിലും വിവരമുള്ള പുത്തൻവാദികൾക്കും ഇതിൽ അഭിപ്രായ വ്യത്യാസമില്ല എന്നർത്ഥം. പിന്നെ ഒരു വിവരവുമില്ലാതെ മുഅ്മിനീങ്ങളെ കാഫിറാക്കുന്ന ഖവാരിജിന്റെ പ്രതിനിധികളെ ആരും ഗൌനിക്കാറില്ല.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമ്മെ തുണക്കട്ടേ.