ശൈഹ് ഇല്ലാത്തവന്റ ശൈഹ് ശൈത്താൻ ആണെന്ന് ശൈഹ് മുഹൃയദ്ദീൻ അബ്ദുൽ കാദർ ജീലാനി(റ) പറഞ്ഞതായി വായിക്കാൻ ഇടയായി ഇതിൽ നിന്ന് മനസ്സിലാകേണ്ടത് തരീഖത്തിൽ പ്രവേശിക്കൽ വാജിബാണോ

ചോദ്യകർത്താവ്

Mohammed safeer

Feb 15, 2019

CODE :Aqe9155

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ഇഹപര വിജയം നേടി സ്വർഗത്തിലെത്താനുള്ള വഴികളാണ് ശരീഅത്തും ത്വീരീഖത്തും ഹീഖീഖത്തും.  ഉദാഹരണത്തിന് കടലിലെ അമൂല്യ രത്നം ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാൾ കയറുന്ന കപ്പലാണ് ശരീഅത്തെന്നും, ആ കപ്പൽ സഞ്ചരിക്കുന്ന കടലാണ് ത്വരീഖത്തെന്നും, കടലിൽ മുങ്ങി ആ മുത്ത് കരസ്തമാക്കലാണ് ഹഖീഖത്തെന്നും ലളിതമായി മനസ്സിലാക്കാം.

ശരീഅത്ത് എന്നാൽ അല്ലാഹുവിന്റെ ദീൻ ശരിയായി മനസ്സിലാക്കലും അല്ലാഹുവിന്റെ വിധി വിലക്കുകളനുസരിച്ച് പ്രവർത്തിക്കലുമാണ്. ത്വരീഖത്ത് എന്നാൽ എല്ലാ കർമ്മങ്ങളിലും അതി സുക്ഷ്മത പുലർത്തുക അഥവാ പുർണ്ണമായും തഖ് വയിൽ അധിഷ്ഠിതമായി ശരീഅത്ത് പ്രാവർത്തികമാക്കുകയെന്നതാണ്. ഹഖീഖത്ത് എന്നാൽ കർമ്മങ്ങളിൽ പുലർത്തുന്ന സൂക്ഷ്മത അതിന്റെ പാരമ്യത്തിലെത്തി കാര്യങ്ങളുടെ യാഥാത്ഥ്യങ്ങൾ തിരിച്ചറിഞ്ഞ് അല്ലാഹുവെ അകക്കണ്ണു് കൊണ്ട് അനുഭവിച്ചറിയുകയെന്ന ലക്ഷ്യം കൈവരിക്കലാണ് (ഹിദായത്തുൽ അദ്കിയാഅ് ഇലാ ത്വരീഖിൽ ഔലിയാ)

പരസ്പര പൂരകങ്ങളായ ഈ മൂന്ന് ഘട്ടങ്ങളും ജീവിതത്തിൽ പൂർത്തിയാക്കുമ്പോഴാണ് ജീവിതം സഫലമാകുന്നത്. അത് കൈവരിക്കുന്നവരാണ് യഥാർത്ഥ ഔലിയാക്കൾ. അല്ലാഹു പറയുന്നു: ‘അറിയുക അല്ലാഹുവിന്റെ ഔലിയാക്കൾക്ക് ( ഈ ലോകത്തും പരലോകത്തും) ഒരു തരത്തലുള്ള ഭയവും ദു-ഖവും ഉണ്ടാവുകയില്ല’ (സൂറത്തു യൂനുസ് 62). ഓരോ മനുഷ്യനും ആഗ്രഹിക്കുന്നതും ഇതു തന്നെയല്ലേ

പിന്നെ, ഏതൊരു കാര്യത്തിലുമെന്ന പോലെ ഇക്കാര്യത്തിലും അവഗാഹവും പ്രായോഗിക ജ്ഞാനവുമുള്ളവരുടെ സഹായം അത്യാവശ്യമാണ്. ഒരു വഴയിലൂടെ തെറ്റാതെ സഞ്ചരിച്ചു കൊണ്ടിരിക്കുന്നവന് മറ്റൊരാളെ കൈപിടിച്ച് ആ വഴിയിലൂടെ കൊണ്ടു പോകൽ എളുപ്പമാണ്. ആരുടേയും സഹായമില്ലാതെ പരിചയമില്ലാത്തതും പ്രയാസകരവുമായ വഴിയിലൂടെ സഞ്ചരിക്കുന്നത് അപകടം പിണയാനും ലക്ഷ്യ സ്ഥാനത്ത് എത്താതിരിക്കാനും കാരണമാകും. ഒരു ശൈഖുമില്ലാത്തവന്റെ ശൈഖ് ശൈത്വാനായിരിക്കുമെന്ന് മഹാന്മാരായ മശാഇഖുമാർ പറഞ്ഞതിന്റെ പൊരുളും ഇതാണ്.

ത്വരീഖത്തിന്റെ വഴിയെന്നാൽ അല്ലാഹു അനുഗ്രഹിച്ചവരുടെ വഴിയാണ്. ആ വഴിയിലേക്ക് ഞങ്ങളെ നീ നയിക്കേണമേ (اهدنا الصراط المستقيم) എന്ന് ചുരുങ്ങിയത് പതിനേഴ് പ്രാവശ്യമെങ്കിലും നിസ്കാരത്തിൽ ഫാതിഹയോതുമ്പോൾ ഓരോ സത്യവിശ്വാസിയും അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നുണ്ട്. അവരുടെ ആ വഴിയിലേക്ക് അല്ലാഹു എത്തിച്ചാൽ പിന്നെ അവരിലാരുടെയെങ്കിലും തണലിലും സഹായത്തിലും നേതൃത്വത്തിലുമായിട്ടാണല്ലോ മുന്നോട്ട് നീങ്ങേണ്ടത്.  അല്ലാഹു തആലാ പറയുന്നു: ആരെങ്കിലും അല്ലാഹു മാർഗ ഭ്രംശം സംഭവിപ്പിച്ചാൽ അവന് ഒരു മുർശിദായ വലിയ്യ് ഉണ്ടാകുകയില്ല (സൂറത്തുൽ കഹ്ഫ്). അതിനാൽ ഇവിടെ പ്രധാനം അല്ലാഹു അനുഗ്രഹിച്ചവരുടെ വഴിയായ ത്വരീഖത്തിലേക്ക് എത്തുകയെന്നതാണ്. അതിന് അല്ലാഹുവിന്റെ തൌഫീഖ് ഉണ്ടാകകയെന്നതാണ്. അത് സാധ്യമാകാൻ ആദ്യം ശരീഅത്ത് അനുസരിച്ച് യഥാവിധി ജീവിച്ച് അല്ലാഹുവിന്റെ പ്രീതി സമ്പാദിക്കാൻ ശ്രമിക്കണം. എങ്കിലേ എല്ലാ കാര്യങ്ങളിലും അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുകയും അതി സൂക്ഷ്മതയോടെ ശരീഅത്തിനെ മുറുകെ പിടിക്കുകയും ഖൽബിന്റെ അസുഖങ്ങളായ അഹങ്കാരം, ലോകമാന്യം, കപടത, അസൂയ, അനാവശ്യ സംശയം, ചീത്ത വിചാരം, അല്ലാഹു അല്ലാത്തവെ പേടിക്കുക, ഹൃദയം കടുത്തതാകുക, ദേഹേച്ഛയോടുള്ള ഭ്രമം, എപ്പോഴും ഐഹിക കാര്യങ്ങളിലുള്ള ചിന്ത തുടങ്ങിയവയിൽ നിന്ന് മനസ്സിനെ ശുദ്ധീകരിച്ച് അല്ലാഹുവിലേക്ക് കൂടുതൽ അടുക്കുയും ചെയ്യുന്ന ഘട്ടത്തിലേക്ക് അടുക്കുകയുള്ളൂ. ഈ ഘട്ടത്തിലേക്ക് അടുക്കുന്ന ഏതൊരാളേയും വഴി തെറ്റിക്കാൻ പിശാച് കിണഞ്ഞു ശ്രമിക്കും. അതെല്ലാം ശക്തമായ രിയാളയിലൂടെ പ്രതിരോധിച്ച് ഹിദായത്തിന്റെ ഉന്നത തലങ്ങളിലേക്ക് കൈ പിടിച്ച് കൊണ്ട് പോകാനും ആ ഘട്ടം വിജയകരമായി പൂർത്തീകരിക്കാനും ഒരു മുർശിദായ ശൈഖിനേ കഴിയൂ. അതനാൽ അത് ആഗ്രഹിച്ച് നടക്കുന്ന ആരും (മുരീദും) പൂർണ്ണമായും ഒരു ശൈഖിനെ പിൻപറ്റുകയല്ലാതെ വേറെ ഒരു വഴിയുമില്ലായെന്നാണ് صراط الذين أنعمت عليهم എന്ന വിശുദ്ധ വചനം സൂചിപ്പിക്കുന്നത് (തഫ്സീർ റാസീ). ഖളിർ നബി (അ)ന്റെ സംഭവം സൂചിപ്പിക്കുന്നത് മശാഇഖുമാർ പറയുന്നതിലെ ന്യായാന്യായങ്ങൾ കണക്കിലെടുക്കാതെ അവരെ വിശ്വസിക്കാനും അനുസരിക്കാനും ഒരു മുരീദിന് സാധിക്കണമെന്നാണ് (ശറഹു മുസ്ലിം).

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൌഫീഖ് ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter