ഇമാം ഇബ്നു ഹജർ (റ) തന്‍റെ خيرات الحسان എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയ ഇമാം ഷാഫിഈ(റ) അബു ഹനീഫ(റ)യുടെ ഖബർ സിയാറത് ചെയ്ത് തവസ്സുൽ ചെയ്യുന്ന സംഭവത്തെ കുറിച്ച് മുജാഹിദുകൾ പ്രചരിപ്പിക്കുന്നത് കള്ളക്കഥയാണെന്നാണ്. യാഥാർഥ്യം എന്താണ്?

ചോദ്യകർത്താവ്

ahammad

Jul 28, 2020

CODE :Aqe9935

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

പ്രസ്തുത സംഭവം താരീഖുബഗ്ദാദ് എന്ന ഗ്രന്ഥത്തില്‍ ഹാഫിള് അബൂബകറുല്‍ബഗ്ദാദി(റ) പറഞ്ഞതും ഇബ്നുഹജര്‍(റ) തന്‍റെ അല്‍ഖൈറാതുല്‍ഹിസാന്‍ എന്ന ഗ്രന്ഥത്തില്‍ എടുത്തുദ്ധരിച്ചതുമെല്ലാം ശരിയും യാഥാര്‍ത്ഥ്യവുമാണ്.

സ്വഹീഹുല്‍ബുഖാരിയിലും സ്വഹീഹ് മുസ്ലിമിലും ളഈഫ് ആയ ഹദീസ് ഒന്നുപോലുമില്ലെന്ന അഇമ്മതിന്‍റെ ഏകകണ്ഠമായ അഭിപ്രായത്തിന് വിരുദ്ധമായി സ്വഹീഹുല്‍ബുഖാരിയില്‍ വരെ കള്ളക്കഥകളുണ്ടെന്ന് കള്ളപ്രചരണം നടത്തുന്ന വിവരദോശികള്‍ മേല്‍സംഭവവും കള്ളക്കഥയാണെന്ന് പ്രചരിപ്പിക്കുന്നതില്‍ അത്ഭുതപ്പെടാനില്ല. നമുക്ക് തല്‍ക്കാലം അത്തരക്കാരായ ഭാഗ്യദോഷികളെ വെറുതെ വിടാം.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter