വിഷയം: ‍ സ്വഫര്‍ ഒടുവിലെ ബുധന്‍

സ്വഫർ മാസത്തിലെ അവസാനത്തെ ബുധൻ അല്ലാഹുവിന്റെ ശിക്ഷ ഇറങ്ങുന്ന ദിവസമാണെന്ന് പറയുന്നു. ഇതിന് വല്ല അടിസ്ഥാനവുമുണ്ടോ?

ചോദ്യകർത്താവ്

Abdul Bari

Oct 10, 2021

CODE :Aqe10599

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

സ്വഫര്‍ മാസത്തിലെ അവസാനത്തെ ബുധന്‍ അല്ലാഹുവിന്‍റെ ശിക്ഷ ഇറങ്ങുന്ന ദിവസമാണെന്നും അന്നേ ദിവസം പ്രത്യേകമായി നിസ്കരിച്ചും ദുആ ചെയ്തും അല്ലാഹുവിനോട് കാവല്‍ ചോദിച്ചും ഇബാദത്തില്‍ മുഴുകണമെന്നും പണ്ഡിതന്മാര്‍ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. ഇമാം ദൈറബി(റ) അവരുടെ മുജര്‍റബാതില്‍ (പേജ് 79) ഈ വിഷയം രേഖപ്പെടുത്തിയിട്ടുണ്ട്.

ഗ്രന്ഥങ്ങളില്‍ പരതിയോ അദ്ധ്വാനിച്ച് പഠിച്ചോ ലഭിക്കാത്ത പ്രത്യേകമായ അറിവുകള്‍ നല്‍കി അല്ലാഹു ആദരിച്ച മഹാന്മാരയ ഔലിയാക്കള്‍ അവരുടെ കശ്ഫിന്‍റെ ഇല്‍മ് അനുസരിച്ച് ഇത്തരം കാര്യങ്ങള്‍ പറഞ്ഞുതന്നതായി കാണാം.

ലൈലതുല്‍ ഖദ്റിന്‍റെ ദിവസം ഏതാണെന്ന് വ്യക്തമായി അറിയില്ലെങ്കിലും പ്രത്യേകമായ അടയാളങ്ങളും അനുഭവങ്ങളും വെച്ച് പണ്ഡിതന്മാര്‍ അത് ഇന്ന ദിവസമാകാനാണ് കൂടുതല്‍ സാധ്യതയെന്ന് പറഞ്ഞതായി കാണാമല്ലോ. പണ്ഡിതന്മാരുടെ ഇത്തരത്തിലുളള ഉപദേശ നിര്‍ദേശങ്ങള്‍ മുഖവിലക്കെടുക്കലാണ് അവയെ പാടേ തള്ളിക്കളയുന്നതിനേക്കാള്‍ ഗുണകരമെന്ന് പറയേണ്ടതില്ലല്ലോ.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter