എന്താണ് ഇഹ്സാന്‍?

ചോദ്യകർത്താവ്

Riyas

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഇഹ്സാന്‍ എന്ന അറബി വാക്കിനു ഗുണം ചെയ്യുക എന്നാണ് അര്‍ഥം. ഇതു തന്നെയാണ് മാതാപിതാക്കളോട് ഇഹ്സാന്‍ ചെയ്യാന്‍ കല്‍പ്പിക്കുന്നിടത്ത് ഖുര്‍ആനില്‍ ഉദ്ദേശിക്കുന്നതും. ഏതൊരു കാര്യത്തിലും ഇഹ്സാന്‍ അതിന്റെ പൂര്‍ണ രൂപത്തില്‍ അതു ചെയ്യലാണ്. കല്‍പനകള്‍ യഥാവിധി നിറവേറ്റുമ്പോഴും നിരോധിത കാര്യങ്ങള്‍ പൂര്‍ണമായി ഉപേക്ഷിക്കുമ്പോഴും അതതു തലങ്ങളിലെ ഇഹ്സാനുകളാണ്. ഇഹാസാനുല്‍ വുളൂ എന്ന് ഹദീസുകളില്‍ വന്നതിനു വുളൂ പൂര്‍ണമായി എടുക്കുക എന്നാകുന്നു. അല്ലാഹു ഓരോന്നിനും ഇഹ്സാന്‍ നിര്‍ബന്ധമാക്കിയിരിക്കുന്നു. നിങ്ങള്‍ കൊല നടത്തുമ്പോള്‍ നല്ല നിലക്ക് കൊല്ലുക, അറവു നടത്തുമ്പോള്‍ നല്ല നിലക്ക് അറവു നടത്തുക, ആയുധത്തിനു മൂര്‍ച്ചകുട്ടുകയും അറവു മൃഗത്തിനു ആശ്വാസം നല്‍കുകയും ചെയ്യുക എന്ന ഹദീസിലും നിങ്ങള്‍ ഇഹ്സാന്‍ ചെയ്യുക, അല്ലാഹു ഇഹ്സാന്‍ ചെയ്യുന്നവരെ തീര്‍ച്ചയായും ഇഷ്ടപ്പെടുന്നു എന്ന ഖുര്‍ആന്‍ വാക്യത്തിലും ഇതാണ് അര്‍ത്ഥമാക്കുന്നത്. നല്ല വിചാരം കൊണ്ടുനടക്കുന്നതിനും അല്ലാഹുവിനെ കുറിച്ച് നല്ലതു മാത്രം ചിന്തിക്കുന്നതിനും ഇഹ്സാനുള്ളന്ന് എന്നു പറയുന്നു. എന്നാല്‍ അല്ലാഹുവിനുള്ള ഇബാദത്തുകളിലെ പൂര്‍ണ്ണത കൈവരുന്നത് പൂര്‍ണ ഇഖലാസും, നിഷ്കളങ്കതയും, അല്ലാഹുവോടുള്ള ഭയഭക്തിയും ഉണ്ടാവുമ്പോഴാണ്. ഇത് ലഭ്യമാകുന്നത് അല്ലാഹു നമ്മെ കാണുകയും നിരീക്ഷിക്കുകയും നമ്മുടെ ഓരോ പ്രവര്‍ത്തനങ്ങളും അറിയുകയും ചെയ്യുന്നുണ്ടെന്ന ഉത്തമ ബോധ്യമുണ്ടാവുമ്പോഴാണ്. ജിബ്രീല്‍ (അ) വന്ന് നബി (സ)തങ്ങളും സ്വഹാബത്തും ഇരിക്കുന്ന സദസ്സില്‍ റസൂല്‍ (സ)യോട് ഈമാന്‍, ഇസ്‌ലാം എന്നിവയെ കുറിച്ച് ചോദിച്ചതിനു ശേഷം എന്താണ് ഇഹ്സാന്‍ എന്നു ചോദിച്ചു. റസൂല്‍ (സ) മറുപടി പറഞ്ഞു, നീ നിന്റെ രക്ഷിതാവിനെ കാണുന്നുവെന്ന പോലെ അവനു ഇബാദത് ചെയ്യുക. അവന്‍ നിന്നെ കാണുന്നില്ലെങ്കിലും അവന്‍ നിന്നെ കാണുന്നുണ്ട്. ഇത് ഇഖലാസിന്റെ അടിസ്ഥാന ശിലയാണ്. ജീവിതം മുഴുവന്‍ ആരാധനയാക്കാനും അത് ഇഹ്സാനോട് കൂടി ചെയ്യാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter