മരണപ്പെട്ടു കഴിഞ്ഞാൽ ചൊല്ലി കൊടുക്കുന്ന തല്‍ഖീനില്‍ ദുനിയാവിലുള്ള കരാറിനെ ഓര്‍ക്കാൻ പറയുന്നുണ്ടല്ലോ, ഏതാണ് ആ കരാര്‍?

ചോദ്യകർത്താവ്

ഹബീബ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ദഫന്‍ ചെയ്ത ഉടനെ മയ്യിത്തിന്‍റെ തലഭാഗത്ത് ഇരുന്നു ചൊല്ലി കൊടുക്കുന്ന തല്‍ഖീനില്‍ മയ്യിതിനെ വിളിച്ചതിനു ശേഷം പറയുന്നത്, നീ ദുന്‍യാവില്‍ നിന്ന് പുറപ്പെട്ടു വന്നപ്പോഴുള്ള ആ ഉടമ്പടി ഓര്‍ക്കുക എന്നാണ്. അശ്ഹദു അല്ലാഇലാഹ ഇല്ലല്ലാഹു വ അശ്ഹദു അന്ന മുഹമ്മദര്‍റസൂലുല്ലാഹ് എന്ന കരാര്‍ ആണ്. ഥബ്റാനിയുടെ രിവായതില്‍ നീ ദുന്‍യാവില്‍ നിന്ന് എടുത്തിരുന്ന അശ്ഹദുഅല്ലാഇലാഹ..... എന്ന ആ കരാറിനെ ഓര്‍ക്കുക എന്നു വ്യക്തമായി പറയുന്നതായും കാണാം. കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു അനുഗ്രഹിക്കുന്നു.

ASK YOUR QUESTION

Voting Poll

Get Newsletter