പൊതുവേ നമ്മള്‍ ഒരു സ്ഥലത്ത് വീട് വെക്കാന്‍ തീരുമാനിച്ചാല്‍, പഴയ ആളുകള്‍ അമുസ്ലിം ആശാരിമാരെ കൊണ്ട് വന്നു വീടിന്റെ സ്ഥാനം നോക്കിപ്പിക്കാര്‍ ഉണ്ട്, അത് പോലെ കിണര്‍ കിളക്കാനും സ്ഥാനം നോക്കിപ്പിക്കാര്‍ ഉണ്ട്, ഇതിന്റെ ഇസ്ലാമിക വിധി എന്താണ്, കേരളത്തിലെ ചില സുന്നീ പണ്ഡിതരുടെ പ്രസംഗങ്ങളില്‍ ഇതിനെ കുറിച്ച് പറയുന്നതായും കേട്ടിട്ടുണ്ട്, അതില്‍ അവര്‍ പറയുന്നു, ഒരു കാരണവശാലും സ്ഥാനം നോക്കുക എന്ന കര്‍മത്തിന് അമുസ്ലിം ആശാരിമാരെ സമീപിക്കാന്‍ പാടില്ല എന്ന്. എന്നാല്‍ ഭൂമിയില്‍ വായു സഞ്ചാരത്തിന്റെ നീക്കം അറിയാന്‍ ഇസ്ലാമിക ഭൂമി ശാസ്ത്രം പഠിച്ച ഇസ്ലാമിക പണ്ഡിതരെ കൊണ്ട് വന്നു കാണിച്ചാല്‍ മതി, പിന്നെ കുറ്റി അടിക്കുന്നത്, ജനങ്ങളില്‍ കൂടുതല്‍ തഖ്‌വ ഉള്ള ആളെ കൊണ്ട് ആവുമ്പോള്‍ അത്രയും നല്ലത്. ഇതാണ് ഞാന്‍ അറിഞ്ഞിട്ടുള്ളത്. ഇതിനെ കുറിച്ച് ഒന്ന് വിശദീകരിച്ചു തരുമല്ലോ.?
ചോദ്യകർത്താവ്
ഇംതിയാസ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
പുതിയ വീടോ മറ്റോ നിര്‍മ്മിക്കുമ്പോള്‍ അതിന് വേണ്ടി ഏറ്റവും അനുയോജ്യമായ സ്ഥാനം നിര്‍ണ്ണയിക്കുക എന്നത് ഇന്ന് നടന്നുവരുന്നതാണ്. അത് കര്‍മ്മശാസ്ത്രപരമായി സുന്നതാണെന്നോ മറ്റോ പറയാവതല്ല, എന്നാല്‍ അതേ സമയം നിഷിദ്ധമാണെന്നും പറഞ്ഞുകൂടാ. അഥവാ അനുവദനീയമാണെന്നര്‍ത്ഥം. ശിര്‍ക്കോ മറ്റു നിലക്ക് ഇസ്‍ലാമിനു വിരുദ്ധമോ അല്ലാത്ത രീതിയിലാണ് ആശാരിമാര്‍ സ്ഥാനം നോക്കുന്നുവെങ്കിലും അതും അനുവദനീയമാണ്. ഇസ്‍ലാമിക പ്രമാണങ്ങളിലൊന്നും ഇത്തരം സ്ഥാനം നോക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ വിശദീകരിക്കുന്നില്ല. ഹറാമിന്‍റെ വശങ്ങളൊഴിവാക്കി ബാങ്കിങ് നടത്തുന്നതിനെ ഇസ്ലാമിക ബാങ്കിങ് എന്നു പറയുന്നതു പോലെ നിഷിദ്ധമായ വശങ്ങളുണ്ടെങ്കില്‍ അത് ഒഴിവാക്കി സ്ഥാനം നോക്കുന്നതിനേയായിരിക്കാം ചിലര്‍ ഇസ്ലാമിക വാസ്തു എന്നു പറയുന്നത്. തഖ്‍വയുള്ളവരുടെ അനുഗ്രഹീത കരങ്ങളാല്‍ നല്ല കാര്യങ്ങള്‍ ചെയ്യല്‍ തന്നെയാണ് ഉത്തമം.
ഇവ്വിഷയകരമായി മുമ്പ് വന്ന ചോദ്യോത്തരങ്ങള്‍ താഴെ വായിക്കാം.
വീടിന് സ്ഥാനം നോക്കുന്നതിന്‍റെ വിധി
വീട് പണിയുമ്പോള്‍ സ്ഥാനം നോക്കുന്നത്
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ