വെല്ലിയഴ്ച കുതുബയുദെ ഫര്‍ ലുകല്‍ അരബിയിലും ബക്കി മലയലതിലും പാരായന്നം ചെയ്യാന്‍ പറ്റുമൊ?
ചോദ്യകർത്താവ്
അബ്ദുല്‍ ഹയ്യ
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ഖുതുബയുടെ നിര്‍ബന്ധഘടകങ്ങള്‍ക്കിടയില്‍ ഇതരഭാഷയില്‍ അവയുടെ വിശദീകരണമെന്നോണം വല്ലതും പറയുകയാണെങ്കില്‍ അത്തരം സാഹചര്യത്തില്‍, പണ്ഡിതര്‍ പറയുന്നത്, അവിടെ ഖുതുബയായി പരിഗണിക്കപ്പെടുന്നത് അറബിയില്‍ പറയുന്ന ഭാഗം മാത്രമാണ്. അവക്ക് ഇടയില്‍ വരുന്ന അനറബി ഭാഷയിലുള്ളത് ഖുതുബയില്‍ പെട്ടതല്ല. അത് കൊണ്ട്, നിര്‍ബന്ധഘടകങ്ങള്‍ക്കിടയില്‍ അന്യസംസാരം കൊണ്ട് വിട്ടുപിരിക്കുന്ന അതേ വിധിയാണ് അവിടെയും വരിക. നീണ്ടുപോയാല്‍ അത് ഖുതുബയുടെ സാധുതയെ ബാധിക്കും, ചുരുങ്ങിയ രൂപത്തിലാണ് എങ്കില്‍ അത് സാധുതയെ ബാധിക്കുകയുമില്ല എന്നതാണ് വിധി.സത്യം സത്യമായി മനസ്സിലാക്കാനും അത് പിന്തുടരാനും നാഥന്‍ തുണക്കട്ടെ.