എന്താണ് വഹ്ദത്തുൽ വുജൂദ് ? സൂഫികളെ കുഫ്രിയത് സംഭവിച്ചു എന്ന് വാദിക്കാൻ ചില പണ്ഡിതന്മാർ ഇത് കുഫ്രിയതിന്റെ വാദമാണെന്ന് പറയുന്നതായി കണ്ടു . ഒന്ന് വിശദീകരിക്കാമോ ...
ചോദ്യകർത്താവ്
MUHAMMAD YASIR
Jan 27, 2019
CODE :Aqe9089
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ)യുടേയും കുടുംബത്തിന്റേയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
വഹ്ദത്തുൽ വുജുദ് എന്നത് തന്നെയാണ് ഇത്തിഹാദ് എന്നതും. അർത്ഥം അദ്വൈത സിദ്ധാന്തം എന്നാണ്.. അഥവാ ലോകത്തെ ഏതെങ്കിലും ഒരു മനുഷ്യൻ / വസ്തു തന്നെയാണ് അല്ലാഹു (അത് രണ്ടും ഒന്നാണ്), അല്ലെങ്കിൽ ആ മനുഷ്യൻ/ വസ്തു അല്ലാഹുവായി മാറി എന്ന വിശ്വാസം. ഈ വിഷയത്തെക്കുറിച്ച് വിശദമായി അറിയാൻ FATWA CODE: Aqe9065 എന്ന ഭാഗം നോക്കുക.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമ്മെ തുണക്കട്ടേ.