അല്ലാഹു ആദ്യം സൃഷ്ടിച്ചത് വെള്ളമാണോ അതോ അർഷോ?
ചോദ്യകർത്താവ്
Muhammad Hy
Feb 8, 2019
CODE :Aqe9138
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
അല്ലാഹു തആലാ ആദ്യം പടച്ചത് മുഹമ്മദ് നബി (സ്വ)യുടെ നൂർ ആണ് (മുസ്വന്നഫ് അബ്ദിർറസാഖ്) എന്നും വെള്ളവും അർശുമാണ് (ബുഖാരി, ബൈഹഖി) എന്നും ഖലമാണ് (തിർമ്മിദി) എന്നും ബുദ്ധിയാണ് (ഹിൽയഃ) എന്നും വ്യത്യസ്ഥ ഹദീസുകൾ വന്നിട്ടുണ്ട്. പ്രബലമായ അഭിപ്രായമനുസരിച്ച് ഇവയുടെ ക്രമം വിവരിക്കപ്പെടുന്നത് താഴെ പറയും പ്രകാരമാണ്:
അല്ലാഹു തആലാ ആദ്യം പടച്ചത് മുഹമ്മദ് നബി (സ്വ)യുടെ നൂർ ആണ് (അൽ മിനഹുൽ മക്കിയ്യ, അൽ മവാഹിബുല്ലദുന്നിയ്യഃ). പിന്നീട് ആദ്യം പടച്ചത് വെള്ളത്തേയും അതിനു ശേഷം അർശുമാണ് ( ഇബ്നു ഹിബ്ബാൻ, ഫത്ഹുൽ ബാരി). പിന്നീട് ആദ്യം പടച്ചത് ഖലമാണ് (അൽമവാഹിബുല്ലദുന്നിയ്യ, മിർഖാത്ത്). പിന്നീട് ആദ്യം പടച്ചത് ബുദ്ധിയാണ് (അൽ കാമിൽ, ഇബ്നു അസാകിർ, അൽ ഫത്ഹുൽ മുബീൻ(
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൌഫീഖ് ചെയ്യട്ടേ.