ഉസ്താദേ ,കലിമകൾ എത്ര എണ്ണം ഉണ്ട് , ഞാൻ ശഹാദത് കലിമ എന്നെ കേട്ടിട്ടുണ്ടായിരുന്നുള്ളു , ഇപ്പോൾ മൂനാം കലിമ,നാലാം കലിമ എന്നൊക്കെ കേൾക്കുന്നു , അതൊന്നു പറഞ്ഞു തരുമോ , ഏതൊക്കെ ആണ് നാല് കലിമകൾ , തസ്ബീഹ് കലിമ ആണോ
ചോദ്യകർത്താവ്
oru sahodhari
Jul 7, 2019
CODE :Aqe9346
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
ഇസ്ലാമില്‍ കലിമയെന്നത് لا إله إلا الله محمد رسول اللهഎന്നതാണ്. ഇസ്ലാമിന്റെ പഞ്ച സ്തംഭങ്ങളില്‍ ആദ്യത്തേത് ഈ വചനം സാക്ഷ്യപ്പെടുത്താലാണ്. ഇത് സാക്ഷ്യപ്പെടുത്താത്ത ഒരാളും മുസ്ലിമാകുകയില്ല. എന്നാല്‍ ഇതു പോലെ സാക്ഷ്യപ്പെടുത്തേണ്ടതായ വേറെയും കലിമകള്‍ ഇസ്ലാമിലുണ്ടെന്നും ഇസ്ലാമിലെ കലിമ ഒന്ന് മാത്രമല്ല അഞ്ചോ ആറോ എണ്ണമുണ്ടെന്നും അവ ആ അര്‍ത്ഥത്തില്‍ അറിയലും ഉള്‍ക്കൊള്ളലും ഓരോ മുസ്ലിമിനും മുസ്ലിമായിരിക്കാന്‍ അനിവാര്യമാണെന്നും മുന്‍ഗാമികളോ പിന്‍ഗാമികളോ രേഖപ്പെടുത്തിയതായി കാണുന്നില്ല. അതേ സമയം ഹദീസുകളില്‍ വന്ന ചില ദിക്റുകളെ എടുത്തു കാട്ടി അവയെല്ലാം കലിമകളാണെന്നും അവ യഥാക്രമം ത്വയ്യിബഃ, ശഹാദത്ത്, തംജീദ്, തൌഹീദ്, ഇസ്തിഗ്ഫാര്‍, റദ്ദുല്‍ കുഫ്ര്‍ എന്നീ പേരിലാണ് അറിയേണ്ടതും അംഗീകരിക്കേണ്ടതുമെന്നും അതിന് വിശുദ്ധ ഖുര്‍ആനിലും തിരു ഹദീസിലും വ്യക്തമായ തെളിവകുളുണ്ടെന്നും അവ ആറ് കലിമയെന്ന അര്‍ത്ഥത്തില്‍ തന്നെ കുട്ടികളെ പഠിപ്പിക്കണമെന്നും കുറച്ചു കാലമായി അവിഭക്ത ഇന്ത്യയില്‍ അഥവാ ഇന്ന് ഉത്തരേന്ത്യയിലും പാകിസ്ഥാനിലും ബംഗ്ലാദേശിലും പലരും പ്രചരിപ്പിച്ച് വരുന്നുണ്ട്. അവരുടെ പിന്‍മുറക്കാരെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ അവര്‍ ഏതെങ്കിലും ഇസ്ലാമിക ഗ്രൂപ്പുുമായി ഒരു ബന്ധവുമില്ലാത്തവരാണ് എന്നാണ് അവരുടെ വെബ്സൈറ്റുകളില്‍ എഴുതപ്പെട്ടതായി കാണുന്നത്. ചുരുക്കത്തില്‍ ഈ രീതിയിലുള്ള കലിമാ വിഭജനം മുന്‍കാമികളിലും പിന്‍കാമികളിലുമുള്ള പ്രാമാണികര്‍ സ്ഥിരപ്പെടുത്തിക്കാണാത്തതും ഇക്കാലം വരേ കഴിഞ്ഞു പോയ മുസ്ലിം ഉമ്മത്തിന്റെ ചര്യകളുടെ ഭാഗമായി അറിയപ്പെടാത്തതുമാണ്. അതിനാല്‍ ഇത്തരക്കാര്‍ കലിയെന്ന പേരില്‍ പ്രചരിപ്പിക്കുന്ന ദിക്റുകളും ദുആകളും ദിക്റ് /ദുആ എന്ന അര്‍ത്ഥത്തിലെടുക്കുകയും ആ രീതിയില്‍ അവ ഉരുവിടുകയും ചെയ്യുകായണ് വേണ്ടത്, അല്ലാതെ ഇസ്ലാമിന് ആറ് കലിമകളുണ്ടെന്നും ഇവ ആ ആറ് കലിമകളില്‍പ്പെട്ടാതാണെന്നും വിശ്വസിച്ച് കൊണ്ടാകരുത്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.