പച്ചക്കൊടിയും ഇസ്‌ലാമും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ
ചോദ്യകർത്താവ്
അബ്ദുൽ ഫത്താഹ്
Jan 7, 2020
CODE :Aqe9554
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
വിശുദ്ധറമളാന്‍് ആഗതമാകുമ്പോള്‍ സ്വര്‍ഗവും സ്വര്‍ഗവാസികളായ മലക്കുകളും റമളാന്‍ മാസത്തെ ആദരിച്ച് അലങ്കൃതരായി അണിഞ്ഞൊരുങ്ങുന്ന സംഭവം മഹാനായ ഇബ്നുഅബ്ബാസ്(റ) നബിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത ഹദീസിലുണ്ട്. റമളാനിന്‍റെ പവിത്രത സവിസ്തരം വിശദീകരിക്കുന്ന ഈ ഹദീസില്‍ ലൈലതുല്‍ഖദ്റിന്‍റെ ദിവസം ഒരുകൂട്ടം മലക്കുകളോടൊന്നിച്ച് ജിബ്രീല്‍(അ) ഭൂമിയിലേക്ക് ഇറങ്ങി വരുമെന്നും അവരുടെ കൂടെ പച്ചപ്പതാക ഉണ്ടാകുമെന്നും ആ പച്ചക്കൊടി കഅ്ബക്ക് മുകളില്‍ നാട്ടുമെന്നും നബി(സ്വ) പറഞ്ഞതായി ഇബ്നുഅബ്ബാസ്(റ) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്(തഫ്സീറുസ്സുയൂത്വീ-അദ്ദുര്‍റുല്‍മന്‍സൂര്‍ 1/339).
സ്വര്‍ഗവാസികളുടെ വസ്ത്രങ്ങളെ കുറിച്ച് ഖുര്‍ആനില്‍ പരാമര്‍ശങ്ങളുള്ള പല സ്ഥലങ്ങളിലും പച്ചവര്‍ണങ്ങളുള്ള വസ്ത്രമെന്ന് പറയുന്നുണ്ട്. (അല്‍കഹ്ഫ് 30-31, അര്‍റഹ്മാന്‍ 76, അല്‍ഇന്‍സാന്‍ 21).
നബി(സ്വ) പച്ചപ്പുതപ്പ് ഉപയോഗിച്ചതായി ഹദീസുകളില്‍ കാണാം.
ഇതുകൊണ്ടെല്ലാമായിരിക്കാം മുസ്ലിം ലോകം പൊതുവെ പച്ചയെ ഒരു ചിഹ്നമായി സ്വീകരിക്കാന്‍ കാരണം.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ