ഞങ്ങളിലില്ല മുസ്ലിം രക്തം, ഞങ്ങളിലില്ല ക്രിസ്ത്യൻ രക്തം, ഞങ്ങളിൽ ഇല്ല ഹിന്ദു രക്തം, ഞങ്ങളിൽ ഉള്ളത് മാനവ രക്തം. ഇങ്ങനെ പറഞ്ഞാൽ ഇസ്ലാമിൽ നിന്ന് പുറത്ത് പോവുമോ?

ചോദ്യകർത്താവ്

Suhaib

May 29, 2020

CODE :Aqe9843

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

മുസ്ലിമായ ഒരാള്‍ ഞങ്ങളിലില്ലാ മുസ്ലിം രക്തം എന്ന് പറയുമ്പോള്‍ അതിലെ ബാഹ്യവും യാഥാര്‍ഥവുമായ അര്‍ത്ഥം വളരെ ഗൌരവമേറിയതും അപകടകരവുമാണെന്നത് പറയേണ്ടതില്ലല്ലോ. യഥാര്‍ത്ഥഅര്‍ത്ഥം ഉദ്ദേശിച്ചുകൊണ്ടാണിത് പറയുന്നതെങ്കില്‍ അവന്‍ ഇസ്ലാമില്‍ നിന്ന് പുറത്തുപോയതു തന്നെ. വിദൂരമായ മറ്റെന്തെങ്കിലും അര്‍ത്ഥമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അങ്ങനെ പറയല്‍ ഹറാമും കുറ്റകരവുമാണ്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter