യാത്രയില്‍ വാഹനങ്ങളിലുള്ള നിസ്കാരത്തില്‍ ഖിബലയിലേക്ക് തിരിഞ്ഞ് നില്‍ക്കണോ? ഈ നിസ്ക്കാരം വീണ്ടും ഖളാഅ് വീട്ടേണ്ടതുണ്ടോ? യാത്രയിലുള്ള വാഹനങ്ങളിലെ നിസ്കാരത്തിന്‍റെ പൂര്‍ണ്ണ രൂപം ഒന്ന് വിശദീകരിച്ചു തരാമോ?

ചോദ്യകർത്താവ്

mohammed savad

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഖിബലയിലേക്ക് തിരിയല്‍ സാധാരണഗതിയില്‍ എല്ലാ നിസ്കാരത്തിലും നിര്‍ബന്ധമാണ്. യാത്രക്കാരനാണെങ്കിലും ഫര്‍ള് നിസ്കാരത്തില്‍ അത് നിര്‍ബന്ധം തന്നെയാണ്. അതിന് സാധ്യമാവാത്ത സാഹചര്യങ്ങളില്‍ നിസ്കാരം ഖളാഅ് ആകുമെന്ന് വന്നാല്‍ സാധിക്കും വിധം നിസ്കരിക്കുകയും പിന്നീട് അത് മടക്കേണ്ടതുമാണ്. ഇത് യാത്രക്കാരന്‍റെ നിസ്കാരത്തില്‍ മുമ്പ് നാം വിശദീകരിച്ചതാണ്. എന്നാല്‍ അനുവദനീയമായ യാത്രകളില്‍ സുന്നത് നിസ്കാരങ്ങളില്‍ സാധ്യമല്ലെങ്കില്‍ ഖിബലാക്ക് മുന്നിടണമെന്ന് നിര്‍ബന്ധമില്ല. ഏതു ദിശയിലേക്കാണോ യാത്ര ചെയ്യുന്നത് ആ ദിശയിലേക്ക് തന്നെ തിരിഞ്ഞ് നിസ്കരിക്കാവുന്നതാണ്. അതേ സമയം സൌകര്യപ്പെടുമെങ്കില്‍ അവിടെയും തിരിഞ്ഞ് നിസ്കരിക്കേണ്ടതാണ്, കപ്പല്‍ യാത്രയില്‍ നാവികന് മാത്രമാണ് ഈ ആനുകൂല്യമുള്ളതെന്നും മറ്റുയാത്രക്കാര്‍ക്ക് യാത്രയുടെ ദിശയില്‍നിന്ന് മാറി ഖിബലയിലേക്ക് തിരിയുന്നതില്‍ പ്രയാസമില്ലാത്തതിനാല്‍ അവര്‍ അങ്ങനെത്തന്നെ ചെയ്യണമെന്നുമാണ് കര്‍മ്മശാസ്ത്രപണ്ഡിതര്‍ പറയുന്നത്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter