വിഷയം: ഹൈള് വേളയിലെ വുളൂഅ്
ഹൈള് സമയത്ത് വുളൂഅ് ചെയ്യുന്നതിന്‍റെ വിധി എന്താണ്?
ചോദ്യകർത്താവ്
FATHIMA NAJA
May 23, 2021
CODE :Fiq10087
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
ഹൈളുകാരിക്ക് ഹൈള് മുറിയുന്നതിന് മുമ്പ് അശുദ്ധിയില്‍ നിന്ന് ശുദ്ധിയാവുന്നതിനോ ഇബാദത്തുകള്‍ ചെയ്യുന്നതിനോ വേണ്ടി വുളൂഅ് ചെയ്യലും കുളിക്കലും അനുവദനീയമല്ല. അവള്‍ക്ക് ഹൈള് രക്തം മുറിഞ്ഞ ശേഷമല്ലാതെ ശുദ്ധിയാവാന്‍ കഴിയില്ലല്ലോ. ആയതിനാല്‍ ആ അവസ്ഥയില്‍ വുളൂ ചെയ്യല്‍ ശറഇന്‍റെ വിധിവിലക്കുകളോടുള്ള പരിഹാസവും നിന്ദയുമായാണ് കണക്കാക്കപ്പെടുക. എന്നാല്‍ ഹജ്ജുമായി ബന്ധപ്പെട്ട കുളികള്‍, പെരുന്നാള്‍ കുളി പോലോത്ത വൃത്തിയാവല്‍ ഉദ്ദേശിക്കപ്പെടുന്ന കുളികളും വുളൂഉകളും ഹൈളുകാരിക്കും സുന്നത്താണ്. (ബുജൈരിമി 1:58, 522, 523, ജമല്‍ 1:374).
മേല്‍പറഞ്ഞത് ഹൈള് രക്തം മുറിയുന്നതിന് മുമ്പുള്ള വിധിയാണ്. എന്നാല്‍ ഹൈളുകാരിക്കും നിഫാസുകാരിക്കുമെല്ലാം രക്തം മുറിഞ്ഞ ശേഷം ഉറങ്ങാനും അന്നപാനീയങ്ങള്‍ ഭുജിക്കാനും വുളൂ ചെയ്യല്‍ പ്രത്യേകം സുന്നത്തുണ്ട് (ഫത്ഹുല്‍മുഈന്‍, ഹാശിയതുല്‍ജമല്‍ 1:262).
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.