വിഷയം: Naya thottal
വീട്ടില്‍ മഴയത്ത് നനഞ്ഞ ഒരു നായ കയറി. സിറ്റൌട്ടില്‍ കിടക്കുകയും നടക്കുകയും ചെയ്ത സ്ഥലങ്ങളില്‍ അടയാളങ്ങള്‍ കാണുന്നു. എങ്ങനെയാണ് വൃത്തിയാക്കേണ്ടത്?
ചോദ്യകർത്താവ്
Ansar.k.v
Jun 14, 2021
CODE :Fiq10226
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
നായ ശക്തിയേറിയ നജസാണ്. അടയാളം കാണുന്ന ഭാഗത്ത് നജസിന്‍റെ തടി വല്ലതും കാണുന്നുവെങ്കില്‍ അത് നീക്കിയ ശേഷം 7 പ്രവാശ്യം വെള്ളം കൊണ്ട് കഴുകണം. 7 ല്‍ ഒരു പ്രാവശ്യം മണ്ണ് കലക്കിയ വെള്ളം കൊണ്ടായിരിക്കണം കഴുകേണ്ടത്. വീട്ടില്‍ നായ കയറിയ അടയാളങ്ങള്‍ കാണുന്ന ഭാഗങ്ങള്‍ ഇങ്ങനെ വൃത്തിയാക്കേണ്ടതാണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.