വിഷയം: ‍ ശിക്ഷാ നിയമങ്ങള്

ഇസ്ലാമിക ശരീഅത്തിലെ ശിക്ഷാ നിയമങ്ങള് പ്രാകൃതമോ..

ചോദ്യകർത്താവ്

MUHAMMAD SHAREEF

Sep 4, 2022

CODE :Fiq11343

അല്ലാഹുവിൻറെ തിരുനാമത്തിൽ, അവന് ആണ് സർവസ്തുതിയും, നബിയിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിൻറെ സ്വലാത്തും സലാമും സദാ വർഷിക്കട്ടെ .

ഇസ്ലാമിക ശരീരത്തിലെ ശിക്ഷാനിയമങ്ങൾ മനുഷ്യത്വപരവും നീതിയുക്തവുമാണ്. മനുഷ്യ ജീവന് ഏറെ പ്രാധാന്യം നൽകുന്ന മതമാണ് ഇസ്ലാം. ഒരു വ്യക്തിയെ കൊല്ലുന്നത് സർവ്വ ജനങ്ങളെ കൊല്ലുന്നതിന് സമാനമാണ്(മാഇദ, 32) എന്നും ഇസ്ലാം വിവക്ഷിക്കുന്നുണ്ട്. മനുഷ്യൻ എന്നതിലപ്പുറം ഇതര ജീവികൾക്കും ഇസ്ലാമിക കാഴ്ചപ്പാടിൽ വിലയുണ്ട്. ഒരു പൂച്ചയെ പട്ടിണിക്കിട്ട് കൊന്നതിന്റെ പേരിൽ നരകാവകാശിയായി തീർന്ന സ്ത്രീയുടെ ചരിത്രം പ്രസിദ്ധമാണല്ലോ(ബുഖാരി). ഇത്രയുമധികം ജീവന് വില കൽപ്പിക്കുന്ന  ഇസ്ലാം എന്തുകൊണ്ട് ശിക്ഷാനടപടിയുടെ കാര്യത്തിൽ ഗൗരവം പുലർത്തി (കട്ടാല്‍ കൈ വെട്ടണമെന്നും വിവാഹിതൻ വ്യഭിചരിച്ചാൽ എറിഞ്ഞ്  കൊല്ലണമെന്നും പറയുന്നത് പോലെ )  എന്ന ചോദ്യം പ്രസക്തമാണ്. അല്ലാഹു പറയുന്നത് കാണുക:  ബുദ്ധിയുള്ളവരേ, പ്രതികാര നടപടിയിൽ(ഖിസ്വാസ്വ്) നിങ്ങൾക്ക് ജീവനുണ്ട്(ബഖറ, 179). അതിനാൽ, ഇസ്ലാമിക ശിക്ഷാനടപടികളെല്ലാം ജീവൻ നിലനിർത്താനുള്ള ശ്രമവും പ്രോത്സാഹവുമാണെന്ന് ചുരുക്കം. മറ്റു രാജ്യ ശിക്ഷാനടപടികളിൽ നിന്ന് ഇസ്ലാമിനെ  വ്യതിരിക്തമാക്കുന്നതും ഇതു തന്നെ. സദാചാര വിരുദ്ധമായ പ്രവർത്തനങ്ങൾ ചെയ്യരുത് എന്ന് പറയുന്നതിലപ്പുറം അത്തരം പ്രവർത്തനങ്ങൾ ഇല്ലാതാക്കാനുള്ള ശ്രമങ്ങളും ഇസ്ലാമികകത്ത് ഉണ്ടായിട്ടുണ്ട്. കൊലയാളിയെ തിരിച്ചു കൊല്ലണമെന്ന് പറയുന്നത്  മറ്റു ജീവൻ ഇവിടെ കൊഴിഞ്ഞു പോകാതിരിക്കാനാണ്.   കൊന്നാൽ താൻ കൊല്ലപ്പെടുമെന്ന് അറിയുന്നവരുണ്ടോ മറ്റുള്ളവരെ കൊല്ലാൻ നിൽക്കാൻ?.  മോഷ്ടിച്ചാൽ തന്റെ കൈ മുറിക്കപ്പെടും എന്ന് അറിഞ്ഞാൽ ഇവിടെ മോഷ്ടിക്കാൻ ആര് നിൽക്കും ?. എന്നാൽ, ഇത്തരം ശിക്ഷാനടപടികൾ വ്യക്തികൾക്ക് കൈകാര്യം ചെയ്യാൻ അവകാശമില്ല. ഭരണ വ്യവസ്ഥയുടെ ഭാഗമായി ഭരണാധികാരികൾ ചെയ്യേണ്ട കാര്യമാണത്.

ചുരുക്കത്തിൽ, പ്രത്യക്ഷത്തിൽ ഒരാൾക്ക് ഇസ്ലാമിക ശിക്ഷാ മുറകൾ പ്രാകൃതവും അതൃപ്തികരവുമാണെന്ന്   തോന്നാമെങ്കിലും സമാധാനവും ശാന്തിയും സുരക്ഷയും നാട്ടിൽ ഉറപ്പുവരുത്താനുള്ള ശ്രമങ്ങളാണ് ഇതെന്ന്  ചിന്തിക്കുന്നവർക്ക് ബോധ്യപ്പെടാതിരിക്കില്ല.

കൂടുതൽ അറിയുവാനും അതനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൗഫീഖ് പ്രദാനം ചെയ്യട്ടെ 

ASK YOUR QUESTION

Voting Poll

Get Newsletter