വിഷയം: ‍ Ramadan

റമദാനിൽ ഉച്ചക്ക് ശേഷം കുളിക്കാമോ ?

ചോദ്യകർത്താവ്

Sharafudheen

Mar 24, 2024

CODE :Dai13405

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ്  സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

പൊതുവേ, നോമ്പുള്ളവന് കുളികൾ പരമാവധി രാത്രിയിലേക്ക് പിന്തിപ്പിക്കലാണ് ഉത്തമം. പകലിൽ (ഉച്ചക്ക് മുമ്പായാലും ശേഷമായാലും ശരി) കുളിക്കിന്നതിന് വിരോധമില്ലെങ്കിലും അകാരണമായി പകലിൽ കുളിക്കാതിരിക്കലാണ് വേണ്ടത്.  പകലിൽ സ്ഖലിച്ചാൽ  നിർബന്ധമായും പകലിൽ തന്നെ കുളിക്കുക. ഇല്ലെങ്കിൽ നിസ്കാരം ഖളാആയി പോകും. മുങ്ങിക്കുളിക്കൽ നോമ്പുകാരന് കറാഹതാണ്. ജുമുഅയുടെ സുന്നത്തായ കുളി പോലോത്ത കുളികൾ പകലിൽ കുളിക്കുന്നതിൽ തെറ്റില്ല.  കറാഹത്തായ കുളികൾ കുളിക്കുമ്പോൾ അറിയതെ വെള്ളം  അകത്ത് കടന്നാൽ നോമ്പ് മുറിയുന്നതാണ്. ശറആക്കപ്പെട്ട കുളികൾ (നിർബന്ധ കുളികൾ പോലെ ) കുളിക്കുമ്പോൾ അറിയാതെ വെള്ളം അകത്ത് കടന്നാൽ നോമ്പ് മുറിയുന്നതുമല്ല. (ഇആനത് നോക്കുക ).


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter