വിഷയം: Quran
മരണപ്പെട്ടുപോയ ഒരാൾക്ക് വേണ്ടി ഒരു ഖത്മ് ഓതി തുടങ്ങുകയും ഓത്ത് തീരുന്നതിനു മുമ്പ് മറ്റൊരാൾക്ക് വേണ്ടി വെറെ ഒരു ഖത്മ് ഓതാനുണ്ടാവുകയും ചെയ്‌താൽ രണ്ട് പേർക്കും കൂടി ഒരു ഖത്മ് ഓതി ഹദിയ ചെയ്യാൻ പറ്റുമോ?
ചോദ്യകർത്താവ്
സുമയ്യ
May 26, 2024
CODE :Dai13626
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
ഓരോ വ്യക്തിയുടെ പേരിൽ ഓരോ ഖത്മ് ഓതി തീർത്ത് ഹദിയ ചെയ്യാൻ പറ്റുമെങ്കിൽ അതാണ് ഉത്തമം. ഇനി മുകളിൽ ചോദിച്ചത് പോലെ ഒരു ഖത്മ് തന്നെ രണ്ട് പേർക്കും ഓതി ഹദിയ ചെയാതാലും മതിയാകുന്നതാണ്.
ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ.