വിഷയം: സത്രീകളുടെ ചേലാകര്‍മം
സ്ത്രീകളുടെ സുന്നത്ത് കല്യാണത്തിന്‍റെ വിധി എന്താണ്? അങ്ങിനെ ഒരു ചടങ്ങ് കിത്താബിൽ ഉണ്ടോ?
ചോദ്യകർത്താവ്
Hamsa
Jan 4, 2021
CODE :Fiq10032
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
തിരുനബി(സ്വ) സ്ത്രീകളിലെ ചേലാക്കര്‍മ്മത്തെ പ്രോല്‍സാഹിപ്പിച്ചു പറഞ്ഞ നിരവധി ഹദീസുകള്‍ കാണാം. സ്ത്രീകളഉടെ ചേലാകര്‍മത്തെ കുറിച്ച് നാലു മദ്ഹബുകളുടെ ഗ്രന്ഥങ്ങളിലും വിധി പറഞ്ഞിട്ടുണ്ട്. നാലു മദ്ഹബിലെ പണ്ഡിതരും ഇത് ഇസ്ലാമികമാണെന്നതില്‍ ഏകാഭിപ്രായക്കാരാണ്. എന്നാല്‍ സത്രീക്ക് നിര്‍ബന്ധമാണോ അതോ ഐച്ഛികമാണോ എന്നതില്‍ അഭിപ്രായവ്യത്യാസമുണ്ട്.
കേരളത്തിലെ മുസ്ലിംകൾ കർമശാസ്ത്രത്തിൽ പ്രധാനമായും അവലംബിക്കുന്നതു ശൈഖ് സൈനുദ്ദീൻ മഖ്ദൂമിന്റെ ഫത്ഹുൽ മുഈൻ ആണ്. അതിൽ അദ്ദേഹം സ്ത്രീകളുടെ ഖിതാൻ നിർബന്ധമാണെന്നു പറയുന്നതോടൊപ്പം ഐികമാണെന്ന ഒരു വീക്ഷണം കൂടി അവതരിപ്പിക്കുന്നുണ്ട്. ഐച്ഛികമാണെന്ന ആ വീക്ഷണപ്രകാരമുള്ള ജീവിതമാണു സമീപകാലത്ത് നമ്മുടെ നാട്ടിൽ വ്യാപകമായത്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.