നിഫാസ് കാരിയായ ഒരു സ്ത്രീ 40 ദിവസത്തിന് മുന്നേ ശുദ്ധി ആയി കാണുകയും കുളിച്ച് നിസ്കാരം തുടരുകയും ചെയ്തു.....ശേഷം 90 ദിവസ. ത്തിനോ (നിഫസ് അധികരിച്ച ദിവസം) 40 ദിവസത്തിനോ മുമ്പായി വീണ്ടും അശുദ്ധി ആയാൽ അത് നിഫാസായി പരിഗണിക്കപ്പെടുമോ? അങ്ങനെ ആണെങ്കിൽ അവൾ നിസ്കരിച്ച നിസ്കാരങ്ങൾ ഹറാമായി കൂട്ടുമോ ?

ചോദ്യകർത്താവ്

Veeran Kutty

Mar 29, 2019

CODE :Fiq9225

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിങ്കല്‍ നിന്നുള്ള സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

നിഫാസ് ചുരുങ്ങിയത് ഒരു സെക്കന്റും സാധാരണ ഗതിയില്‍ 40 ദിവസവും കൂടിയാല്‍ 60 ദിവസവുമായിരിക്കും നിലനില്‍ക്കുക. 90 ദിവസവും നിഫാസുമായി യാതൊരു ബന്ധവുമില്ല.

ഒരാള്‍ക്ക് ഈ അറുപത് ദിവസത്തിന് മുമ്പ് എപ്പോഴെങ്കിലും പ്രസവ രക്തമം മുറിയുകയും 60 ആകുന്നതിന് മുമ്പ് തന്നെ വീണ്ടു രക്തം വരികയും ചെയ്താല്‍ എത്ര ദിവസത്തന് ശേഷമാണ് രണ്ടാമതും രക്തം വന്നത് എന്ന് നോക്കും. നിഫാസ് മുറിഞ്ഞ് 15 ദിവസത്തിന് മുമ്പ് തന്നെ വീണ്ടും രക്തം വന്നുവെങ്കില്‍ അത് നിഫാസ് തന്നെയാണ്. (അഥവാ ആ ദിവസങ്ങളില്‍ നോമ്പ് നോറ്റിരുന്നെങ്കില്‍ അവ പരിഗണിക്കപ്പെടുകയില്ല. അവ പിന്നീട് ഖളാഅ് വീട്ടണം. ആ ദിവസങ്ങളില്‍ നിസ്കരിച്ച നിസ്കാരങ്ങളും പരിഗണിക്കില്ലെങ്കിലും അവ ഖളാഅ് വീട്ടേണ്ടതില്ല, മാത്രവുമല്ല ശുദ്ധിയായിട്ടുണ്ട് എന്ന ഉറപ്പില്‍ നിസ്കരിച്ചു പോയത് കൊണ്ട് അത് ഹറാമായി പരഗണിക്കപ്പെടുയോ ശിക്ഷിക്കപ്പെടുകയോ ഇല്ല). എന്നാല്‍ 15 ദിവസമോ അതില്‍ കൂടുതല്‍ ദിവസമോ കഴിഞ്ഞതിന് ശേഷമാണ് വീണ്ടും രക്തം വന്നതെങ്കില്‍ അത് ഹൈള് ആയിരിക്കും. അതു പോലെ, 60 ദിവസത്തിന് ശേഷം നിഫാസ് നിലനില്‍ക്കില്ല. അതിനാല്‍ 60ന് ശേഷമാണ് വീണ്ടും രക്തം വന്നതെങ്കില്‍ അതിനിടയിലുള്ള ശുദ്ധിയുടെ കാലം അത് 15 ദിവസത്തേക്കാള്‍ കുറവായാലും കൂടിയതായാലും ഹൈള് തന്നെയായിരിക്കും (ശറഹുല്‍ മുഹദ്ദബ്, ബുജൈരിമി).

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter