വിഷയം: കടമുള്ള വ്യക്തിയുടെ ഉള്ഹിയത്
കടം ഉള്ള ആള്‍ കടം വീടാതെ ഉളുഹിയത് അറുക്കണോ?. ഏതിനാണ് മുൻഗണന കൊടുക്കേണ്ടത്?
ചോദ്യകർത്താവ്
മുജീബ്
Aug 15, 2020
CODE :Fiq9957
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
ഫിത്റ് സകാത്ത് നിര്‍ബന്ധമുള്ള വ്യക്തിക്ക് ഉള്ഹിയ്യത്ത് അറുക്കല്‍ ശക്തിയായ സുന്നത്താണെന്നാണ് കര്‍മ്മശാസ്ത്രനിയമം. എന്നാല്‍ മേല്‍വ്യക്തിക്ക് കടമുള്ളപ്പോള്‍ ആ കടം വീട്ടാനുള്ള പ്രത്യക്ഷമാര്‍ഗ്ഗമുണ്ടെങ്കില്‍ ഉള്ഹിയത്ത് അറുക്കല്‍ സുന്നത്ത് തന്നെയാണ്. കടം അധികരിച്ചത് കാരണം സ്വത്ത് ജപ്തി ചെയ്യപ്പെട്ടാല്‍ ഉള്ഹിയ്യത്ത് അറുക്കാവതല്ല. ഇബ്നുഹജര്‍(റ)വിന്‍റെ ഖുര്‍റതുല്‍ ഐന്‍ ബിബയാനി അന്നത്തബര്‍റുഅ ലാ യുബ്ത്വിലുഹുദ്ദൈന്‍ എന്ന കൃതിയില്‍ നിന്നും ഫാതാവല്‍കുബ്റാ(3-3)യില്‍ നിന്നും മറ്റും ഇത് വ്യക്തമാകുന്നതാണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.