വിഷയം: ചാണകക്കച്ചവടം
ചാണകം കച്ചവടം നടത്താൻ പറ്റുമോ?
ചോദ്യകർത്താവ്
ASHIQUE TK
Jul 30, 2020
CODE :Fat9938
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
ഇടപാട് നടത്തപ്പെടുന്ന ഏതു വസ്തുവും ശുദ്ധിയുള്ലതോ കഴുകി ശുദ്ധിയാക്കാന്‍ പറ്റുന്നതോ ആയിരിക്കണമെന്നത് നിബന്ധനയാണ് (ഫത്ഹുല്‍മുഈന്‍). ആയതിനാല്‍ നജസായ വസ്തുക്കളോ ശുദ്ധിയാക്കാന്‍ കഴിയാത്ത മുതനജ്ജിസായ വസ്തുക്കളോ കച്ചവടം ചെയ്യല്‍ സാധുവല്ല.
എന്നാല്‍ ദാനം ചെയ്യുകയെന്ന രീതി സ്വീകരിച്ച് ചാണകം പോലോത്ത നജസായ വസ്തുക്കളെ കൈമാറ്റം ചെയ്യാവുന്നതാണ് (ഇആനതുത്ത്വാലിബീന്‍ 3/16)
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.