വിഷയം: ‍ സ്ത്രീ അഭിനയം

അഭിനയത്തിൽ മുഖവും കയ്യും വെളിവാക്കി സ്ത്രീ അഭിനയിക്കുകയോ സ്ത്രീയായി അഭിനയിക്കുകയോ ചെയ്യുന്നതിന്റെ വിധി?

ചോദ്യകർത്താവ്

ഫാറൂഖ്

Oct 30, 2021

CODE :Fiq10670

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

അഭിനയത്തെ കുറിച്ചുള്ള വിധിയും അഭിനയം നടത്തുന്ന വേദിയും മാധ്യമവും ഏതാണെന്നുമൊക്കെ നോക്കിയല്ലേ ഇതു പറയാനാകൂ. നാടകം, സിനിമ പോലോത്ത ഇസ്ലാമികനിയമവൃത്തത്തിന് പുറത്തുള്ള കലകളിലൂടെയാണ് അഭിനയം രൂപപ്പെട്ടു വന്നതെന്നതിനാല്‍ പൊതുവെ പണ്ഡിതലോകം അഭിനയകലയെ ആ അര്‍ത്ഥത്തില്‍ വിമര്‍ശിച്ചിട്ടുണ്ടെങ്കിലും പുതിയ കാലത്തെ പ്രബോധന പ്രചരണ രംഗത്ത് ഈ മാധ്യമങ്ങളും കലകളും ഗുണകരമായ രീതിയില്‍ ഉപയോഗിക്കേണ്ട നിര്‍ബന്ധ സാഹചര്യമുള്ളതിനാല്‍ അതിനനുസൃതമായ മതഭാവങ്ങള്‍ സ്വീകരിച്ച് ഇവ ഉപയോഗപ്പെടുത്താമെന്നാണ് പൊതുപണ്ഡിതമതം.

പുരുഷനാവട്ടെ സ്ത്രീയാവട്ടെ കുട്ടികളാവട്ടെ, ഇസ്ലാമികമായ നിയന്ത്രണങ്ങളും നിയമവ്യവസ്ഥകളും പാലിച്ചേ ഈ കല ഉപയോഗിക്കല്‍ അനുവദനീയമാകൂ എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ആയതിനാല്‍ അന്യപുരുഷന്മാരുടെ മുമ്പില്‍ തന്‍റെ ഔറത്ത് വെളിവാക്കുന്ന രീതിയിലുള്ള അഭിനയങ്ങളൊന്നും സ്ത്രീക്ക് അനുവദനീയമല്ല. കൃത്രിമവേഷം കെട്ടി പുരുഷന്‍ സ്ത്രീയാവലും മറിച്ചും ഇസ്ലാം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

അഭിനയവുമായി ബന്ധപ്പെട്ട അധികവായനക്കായി ഇവിടെ ക്ലിക്ക് ചെയ്ത് വായന തുടരാവുന്നതാണ്

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter