വിഷയം: താടി വടിക്കുന്നതിന്റെ പരിപൂർണ വിധി.
താടി വടിക്കൽ ഹറാം ആണെന്ന് ഉള്ള കാര്യത്തിൽ സംശയം ഇല്ല. എന്നാൽ താടി വെക്കൽ കൊണ്ട് നമുക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ അതായത് നിസ്കാരത്തിന് പ്രയാസം ആകും വിധത്തിലുള്ള ചൊറിച്ചിൽ പോലെട്ടുള്ളത് കൊണ്ട് താടി വടിക്കുന്നതിന്റെ വിധി എന്താണ്.?
ചോദ്യകർത്താവ്
സൈദ് മുഹമ്മദ്
Aug 11, 2022
CODE :Fat11295
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
താടി വെക്കാനും മീശ വെട്ടിച്ചെറുതാക്കാനും പ്രോത്സാഹിപ്പിക്കുന്ന ഹദീസുകള്‍ ധാരാളമുണ്ട്. റസൂല്‍(സ)യും സ്വഹാബതും ജീവിത ചര്യയായി സ്വീകരിച്ചതും അതു തന്നെയാണ്. ശാഫീഈ മദ്ഹബിലെ പ്രബലമായ അഭിപ്രായം താടിവടിക്കല്‍ കടുത്ത കറാഹത് ആണെന്നാണ്. എന്നാല്‍ ശാഫിഈ മദ്ഹബില്‍ തന്നെ താടി വടിക്കല്‍ ഹറാമാണെന്നാണ് ഫത്ഹുല്‍ മുഈന്‍ പോലോത്ത ഗ്രന്ഥങ്ങള്‍ വ്യക്തമാക്കുന്നത്. മറ്റു മദ്ഹബുകളില്‍ അത് നിഷിദ്ധമെന്ന അഭിപ്രായമാണ് പ്രബലം. ഏതായാലും താടി വെക്കുന്നത് കൊണ്ട് അസഹനീയമായ ബുദ്ധിമുട്ട് വരുന്നുവെങ്കില്‍ താടി വടിക്കാം. ചെറിയ രീതിയിലുള്ള ചൊറിച്ചിലൊന്നും താടി വടിക്കാനുള്ള ന്യായമായി മനസ്സിലാക്കരുത്. അതു സാധാരണയായി ഉണ്ടാകുന്നതാണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ