വിഷയം: ഫോണിൽ ഖുർആൻ
മൊബൈൽ ഫോണിൽ ഖുർആൻ ഉണ്ടായിരിക്കെ കക്കൂസിൽ പ്രവേശിക്കാൻ പറ്റുമോ?
ചോദ്യകർത്താവ്
AMAL
Jul 13, 2024
CODE :Fat13755
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
ഖുർആൻ ആപ്പ് ഡിസ്പ്ലെയിൽ പ്രത്യക്ഷപ്പെടാതെ വെറും മൊബൈൽ ഫോണിന്‍റെ സ്റ്റോറേജിൽ ഉള്ളത് കൊണ്ടൊന്നും കക്കൂസിൽ പോകുന്നതിന് വിലക്കില്ല. ഖുർആൻ മനഃപാഠമുള്ള ഹാഫിളീങ്ങൾ കക്കൂസിൽ പോകും പോലെയാണ് ഇത്. ഡിസ്പ്ലെയിൽ ഓപ്പൺ ചെയ്ത് കക്കൂസിൽ പോകാതിരുന്നാൽ മതി.
ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ