ഇസ്‌ലാമിക് ലോൺ അനുവദനീയമാണോ ?ഇസ്ലാമിക ലോൺ മുഖേന വാഹനം വാങ്ങുന്നതിൻറെ വിധി എന്താണ്?
ചോദ്യകർത്താവ്
ISMAIL
Sep 17, 2017
CODE :Fin8832
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ഇസ്‍ലാമിക് ലോണ്‍ എന്നാല്‍ പലിശയില്ലാത്ത കടം എന്നാണര്‍ത്ഥം. പലിശ നിബന്ധനയില്ലാതെ കടം വാങ്ങുന്നതിനു വിരോധമില്ല. ആ പണം ഉപയോഗിച്ച് വാഹനമോ മറ്റോ വാങ്ങാവുന്നതാണ്.
ഇസ്‍ലാമിക് ബാങ്കില്‍ നിന്ന് ലോണെടുക്കുന്നതിനെ കുറിച്ചാണ് ഉദ്ദേശിക്കുന്നതെങ്കില്‍ കടം വാങ്ങുന്നത് തെറ്റല്ല. എന്നാല്‍ വാങ്ങിയ കടം തിരിച്ചുകൊടുക്കുമ്പോള്‍ കൂടുതല്‍ നല്‍കണമെന്ന് വ്യവസ്ഥ വെക്കുന്നു എന്നതിനാലാണ് ബാങ്കുകളില്‍ നിന്ന് ലോണ്‍ എടുക്കുന്നത് പലിശ ഇടപാട് ആവുന്നതും ഹറാം ആയിത്തീരുന്നതും. ഈ നിബന്ധനയുണ്ടോ ഇല്ലേ എന്നതാണ് ലോണ്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്. ഈ നിബന്ധനയോട് കൂടിയാണെങ്കില്‍ ഇസ്ലാമിക് ബേങ്കുകളെന്ന് വിളിക്കപ്പെടുന്നവയില്‍നിന്ന് ലോണ്‍ എടുക്കലും ഹറാം തന്നെയാണ്.
കൂടുതല്‍ വായനക്ക് ഖത്തര്‍ ഇസ്‌ലാമിക് ബാങ്ക് പോലോത്ത ഇസ്‌ലാമിക് ബാങ്കുകളില്‍ നിന്നും ലോണ്‍ എടുക്കാന്‍ പറ്റുമോ? ഇസ്ലാമിക് ബേങ്കില് പലിശ ഉണ്ടോ തുടങ്ങിയ ലിങ്കുകള്‍ സന്ദര്‍ശിക്കുക.
ഹലാലായ മാര്‍ഗ്ഗത്തിലൂടെ പണം സമ്പാദിക്കാനും അത് ഹലാലായി ഉപയോഗിക്കാനും നാഥന്‍ തുണക്കട്ടെ.